അഭിമന്യുവിന്റെ കൊലപാതകം: എസ്ഡിപിഐയിലും പോപ്പുലര്‍ ഫ്രണ്ടിലും ഭിന്നത; തീവ്രവാദികള്‍ക്കെതിരേ മിതവാദികള്‍
തിരുവനന്തപുരം: (www.kvartha.com 03.07.2018) മഹാരാജാസ് കോളജിലെ ബിരുദ വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകത്തേത്തുടര്‍ന്ന് എസ്ഡിപിഐയിലും പോപ്പുലര്‍ ഫ്രണ്ടിലും ചേരിതിരിവെന്നു സൂചന. വിദ്യാര്‍ത്ഥി വിഭാഗമായ കാംപസ് ഫ്രണ്ടിനെ കൈയൊഴിയാനുറച്ച് എസ്ഡിപിഐ. പാര്‍ട്ടിയെ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരുടെ കൈയില്‍ മഹാരാജാസിലെ കൊലയാളികള്‍ ആയുധമായി മാറിയെന്നാണ് ഒരു വിഭാഗത്തിന്റെ വിമര്‍ശനം എന്ന് അറിയുന്നു.
ക്യാമ്പസുകളില്‍ ആക്രമണവും കൊലപാതകവും നടത്തി സഘടന ശക്തമാക്കാമെന്നു ധരിച്ചിരിക്കുന്ന തീവ്രവാദികളെ ഒറ്റപ്പെടുത്തണം എന്ന പൊതുവികാരമാണ് എസ്ഡിപിഐ നേതൃത്വത്തിന്റേതെന്നാണ് സൂചന. എന്നാല്‍ എസ്ഡിപിഐയിലെയും പോപ്പുലര്‍ ഫ്രണ്ടിലെയും ഒരു വിഭാഗം ഇത്തരം അക്രമങ്ങള്‍ക്ക് നിശ്ശബ്ദ പിന്തുണ നല്‍കുന്നുവെന്ന വിമര്‍ശനം ശക്തമാണ്. മഹാരാജാസ് സംഭവത്തിനു തുടര്‍ച്ചയായി പ്രതികളെ അന്വേഷിച്ച് എറണാകുളം, കോട്ടയം, തൃശൂര്‍ ജില്ലകളിലെ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളില്‍ പൊലീസ് തെരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്.
തിങ്കളാഴ്ചത്തെ തെരച്ചില്‍ ചൊവ്വയും തുടരും. ഇത് ചൂണ്ടിക്കാട്ടി, നിരപരാധികളെക്കൂടി പൊലീസ് പീഡനത്തിന് എറിഞ്ഞുകൊടുക്കുന്ന പ്രവര്‍ത്തിയാണ് മഹാരാജാസില്‍ ഉണ്ടായതെന്ന് നേതൃത്വത്തില്‍ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. എന്‍ഡിഎഫ് രൂപീകരിക്കുകയും പിന്നീട് അത് പോപ്പുലര്‍ ഫ്രണ്ടെന്ന് പേരുമാറ്റുകയും സമാന്തരമായി എസ്ഡിപിഐ എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയും ചെയ്ത ശേഷം സംഘടന നേരിടുന്ന വലിയ ആഭ്യന്തര തര്‍ക്കമാണ് ഇപ്പോഴത്തേത് എന്നാണ് വിവരം. പോപ്പുലര്‍ ഫ്രണ്ടിനെ പൊതുസമൂഹത്തിനു മുന്നില്‍ ഏറ്റവുമധികം ഒറ്റപ്പെടുത്തിയ മൂവാറ്റുപുഴ കൈവെട്ടല്‍ സംഭവത്തില്‍ പോലും സംഘടനയ്ക്കുള്ളില്‍ ഇതുപോലെ ചേരിതിരിവുണ്ടായിരുന്നില്ല. നേതൃത്വം പരസ്യമായി ആ സംഭവം ഏറ്റെടുത്തില്ലെങ്കിലും പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയതിനാണ് അധ്യാപകനെ ആക്രമിച്ചത് എന്ന തരത്തില്‍ ന്യായീകരിക്കാന്‍ ശ്രമിച്ചിരുന്നു. മൂവാറ്റുപുഴ സംഭവത്തിന്റെ പേരിലും വ്യാപകമായ പൊലീസ് വേട്ടയുണ്ടായി. പക്ഷേ, അതിന്റെ പേരില്‍പ്പോലും ചേരിതിരിവുണ്ടായില്ല എന്നാണ് മഹാരാജാസ് കൊലപാതകത്തെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, പ്രത്യേകിച്ച് സംഘഷര്‍ഷമൊന്നും നിലവിലില്ലാതിരിക്കെ നിസ്സാര തര്‍ക്കത്തിന്റെ പേരില്‍ 20കാരനായ ദളിത് വിദ്യാര്‍ത്ഥിയെ കൊന്നത് നിസ്സാരമായി തള്ളാന്‍ കഴിയില്ല എന്ന വികാരം ശക്തമാണ്. എന്നാല്‍ പരസ്യമായി ഈ വിയോജിപ്പ് പ്രകടിപ്പിക്കാന്‍ ആരെങ്കിലും മുന്നോട്ടു വരുമോ എന്ന് വ്യക്തമല്ല. ക്യാംപസ് ഫ്രണ്ടുമായി ബന്ധമില്ലെന്ന് എസ്ഡിപിഐ സംസ്ഥാന നേതൃത്വം തിങ്കളാഴ്ചതന്നെ തള്ളിപ്പറഞ്ഞിരുന്നു. എന്നാല്‍ അത് സാങ്കേതികം മാത്രമാണെന്നും എസ്ഡിപിഐയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും സഹസംഘടനയായിത്തന്നെയാണ് ക്യാംപസ് ഫ്രണ്ടും പ്രവര്‍ത്തിക്കുന്നതെന്നുമാണ് പൊലീസിന്റെ വിലയിരുത്തല്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Trending, Murder case, Crime, Politics, SDPI, Thiruvananthapuram, Moderates in PFI, SDPI against extremists?
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment