പന്നിപ്പടക്കത്തില്‍ ചവിട്ടി കാല്‍പാദം തകര്‍ന്ന യശോദയ്ക്ക് കൃത്രിമക്കാല്‍ വയ്ക്കുന്നതിന് ധനസഹായം
തിരുവനന്തപുരം: (www.kvartha.com 19.07.2018) പന്നിപ്പടക്കത്തില്‍ ചവിട്ടി കാല്‍പാദം തകര്‍ന്ന യശോദയ്ക്ക് കൃത്രിമക്കാല്‍ വയ്ക്കുന്നതിന് മൂന്ന് ലക്ഷത്തി അന്‍പതിനായിരം രൂപ ധനസഹായം മന്ത്രി എ.കെ. ബാലന്‍ അനുവദിച്ചു.
തിരുവനന്തപുരം ജില്ലയിലെ തൊളിക്കോട് മേത്തോട്ടം പട്ടികവര്‍ഗ സങ്കേതത്തില്‍ താമസിക്കുന്ന പട്ടികവര്‍ഗ കാണിക്കാര്‍ വിഭാഗത്തില്‍പെട്ട പി. യശോദ, രണ്ട് വര്‍ഷം മുന്‍പ് ടാപ്പിംഗിന് പോകും വഴിയാണ് പന്നിപ്പടക്കത്തില്‍ ചവിട്ടി കാല്‍പാദം തകര്‍ന്നത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു ചികിത്സ. അപകടത്തെ തുടര്‍ന്ന് വലതുകാല്‍ മുറിച്ചു മാറ്റി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന യശോദ ധനസഹായത്തിന് സമര്‍പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലാണ് മന്ത്രി സഹായം അനുവദിച്ചത്.

Keywords: Cabinet to allows compensation of Yashoda's treatment, Thiruvananthapuram, News, Cabinet, Minister, A.K Balan, Compensation, Medical College, Treatment, Kerala.
Powered by Info News For You

Comments
Post a Comment