കുല്‍ദീപ് എറിഞ്ഞിട്ടു, രാഹുല്‍ അടിച്ചുപറത്തി; ഇംഗ്ലണ്ടിനെതിരായ ആദ്യ ടി-ട്വന്റി മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം
മാഞ്ചസ്റ്റര്‍: (www.kasargodvartha.com 04.07.2018) കുല്‍ദീപ് യാദവിന്റെ ബോളിംഗ് മികവിലും കെ എല്‍ രാഹുലിന്റെ ബാറ്റുംഗ് മികവിലും ഇംഗ്ലണ്ടിനെതിരായ ടി-ട്വന്റി സീരീസില്‍ ഇന്ത്യയ്ക്ക് ജയത്തോടെ തുടക്കം. ടോസ് നേടി ബോളിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ഇംഗ്ലണ്ടിനെ 20 ഓവറില്‍ 159-8 എന്ന നിലയില്‍ തളയ്ക്കുകയായിരുന്നു. ഇന്ത്യയ്ക്കു വേണ്ടി കുല്‍ദീപ് യാദവ് നാല് ഓവറില്‍ നിന്നായി 24 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ നേടി. ഹര്‍ദിക് പാണ്ട്യ ഒന്നും ഉമേഷ് യാദവ് രണ്ട് വിക്കറ്റുകളും കരസ്ഥമാക്കി. ഇംഗ്ലണ്ടിനു വേണ്ടി ജോസ് ബ്ടളര്‍ അര്‍ദ്ധസെഞ്ചുറി (46 പന്തില്‍ 69) നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ ആദ്യ വിക്കറ്റ് ആദ്യ ഓവറില്‍ തന്നെ വീണെങ്കിലും കെ എല്‍ രാഹുലിന്റെ സെഞ്ചുറി (54 പന്തില്‍ 101 നോട്ട്ഔട്ട്) മികവില്‍ ഇന്ത്യ ലക്ഷ്യം കാണുകയായിരുന്നു. ഇന്ത്യയ്ക്കു വേണ്ടി രോഹിത് ഷര്‍മ 30 പന്തില്‍ 32 ഉം വിരാട് കോഹ് ലി പുറത്താകാതെ 22 പന്തില്‍ 20 റണ്‍സും നേടി. എട്ടു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Sports, Top-Headlines, India, cricket, Trending, World, India vs England Cricket, 1st T20I in Manchester: Rahul and Yadav Steal Show
< !- START disable copy paste -->
Keywords: News, Sports, Top-Headlines, India, cricket, Trending, World, India vs England Cricket, 1st T20I in Manchester: Rahul and Yadav Steal Show
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment