പ്രണയിച്ച് വിവാഹംചെയ്ത യുവതിയെ സി.പി.എം നേതാവായ ഭര്‍ത്താവും കുടുംബവും മര്‍ദിച്ചതായി പരാതി
കുമ്പള (www.evisionnews.co): ഏഴുവര്‍ഷം മുമ്പ് പ്രണയിച്ച് വിവാഹം ചെയ്ത യുവതിയെ സി.പി.ഐ (എം) നേതാവായ ഭര്‍ത്താവും കുടുംബവും ക്രൂരമര്‍ദനത്തിനിരയാക്കിയതായി പരാതി. കുമ്പള കട്ടത്തടുക്കയിലെ യൂസഫിന്റെ മകളും ഉപ്പള പ്രതാപ് നഗറിലെ ആരിഫിന്റെ ഭാര്യയുമായ ഷമീമയാണ് മര്‍ദനമേറ്റ് കാസര്‍കോട് സ്വാകാര്യ ആസ്പത്രിയില്‍ ചികിത്സതേടിയത്. ഒരു മാസം മുമ്പ് ഷമീമയെ സൂത്രത്തില്‍ കട്ടത്തടുക്കയില്‍ മാതാവ് താമസിക്കുന്ന വീട്ടില്‍ കൊണ്ടുവിടുകയും രണ്ട് ദിവസം മുമ്പ് ആര്‍ഭാടകരമായ രീതിയില്‍ ആരിഫ് മറ്റൊരു കല്യാണം കഴിക്കുകയും ചെയ്തിരുന്നു. ഇതറിഞ്ഞ ഷമീമ ഭര്‍ത്താവിന്റെ വീട്ടിലെത്തിയപ്പോള്‍ ഭര്‍ത്താവ് ആരിഫും മുത്തച്ഛന്‍ ഇബ്രാഹിം ഹാജിയും പിതാവ് ഹമീദും മാതാവ് മൈമൂന, സഹോദരന്‍ മിഗ്ദാദും ആരിഫിന്റെ രണ്ടാം ഭാര്യയും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. നിലവില്‍ ആരിഫ് ഫിര്‍ദൗസ് നഗര്‍ സി.പി.ഐ (എം) ബ്രാഞ്ച് സെക്രട്ടറിയാണ്.
Powered by Info News For You

Comments
Post a Comment