കാസര്‍കോട്ടെ ലോഡ്ജ് മുറിയില്‍ പ്രധാനാധ്യാപകന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ തളിപ്പറമ്പ് എംഎല്‍എ ജെയിംസ് മാത്യുവിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: (www.kasargodvartha.com 17.07.2018) കാസര്‍കോട്ടെ ലോഡ്ജ് മുറിയില്‍ പ്രധാനാധ്യാപകന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ തളിപ്പറമ്പ് എംഎല്‍എ ജെയിംസ് മാത്യുവിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ഇ പി ശശിധരന്‍(55) ജീവനൊടുക്കിയ സംഭവത്തില്‍ ജെയിംസ് മാത്യു എംഎല്‍എക്കെതിരായി എടുത്ത കേസാണ് ഹൈക്കോടതി റദ്ദാക്കിയത്.

ജയിംസ് മാത്യുവിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. കേസിലെ ഒന്നാം പ്രതിയും ഇതേ സ്‌കൂളിലെ അധ്യാപകനുമായ എം വി ഷാജിക്കെതിരായ കേസും കോടതി ഇതോടൊപ്പം റദ്ദാക്കിയിട്ടുണ്ട്.

ടാഗോര്‍ വിദ്യാനികേതന്‍ സ്‌കൂള്‍ പ്രധാനാധ്യാപകനായിരുന്ന ഇ പി ശശിധരനെ 2014 ഡിസംബര്‍ 15 നാണ് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ താജ് ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Kerala, kasaragod, Kochi, news, Teacher, Lodge, suicide, Death, MLA, High-Court, Taliparamba, Top-Headlines, School principal's death: case against James Mathew MLA has been canceled by the HC

നേരത്തേ ആലംപാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹെഡ്മാസ്റ്ററായിരുന്ന ശശിധരന്‍ സംഭവം നടക്കുന്നതിന് രണ്ടു വര്‍ഷം മുമ്പാണ് സ്ഥലം മാറ്റം ലഭിച്ച് തളിപ്പറമ്പിലേക്കു പോയത്. 14ന് ഉച്ചയ്ക്കാണു ശശിധരന്‍ ലോഡ്ജില്‍ മുറിയെടുത്തത്. 15ന് വൈകിട്ടായിട്ടും മുറി തുറക്കാത്തതിനെ തുടര്‍ന്നു ലോഡ്ജ് ജീവനക്കാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കാസര്‍കോട് ടൗണ്‍ പോലീസ് സ്ഥലത്തെത്തി മുറിയുടെ വാതില്‍ തകര്‍ത്തു അകത്തു കടന്നു നോക്കിയപ്പോഴാണ് മൃതദേഹം കാണപ്പെട്ടത്.

കാസര്‍കോട്ടെ ലോഡ്ജ് മുറിയില്‍ നിന്ന് ശശിധരന്‍ എഴുതിവെച്ചതാണെന്ന് കരുതുന്ന മൂന്ന് കുറിപ്പുകള്‍ പോലീസ് കണ്ടെത്തിയിരുന്നു. രണ്ട് കുറിപ്പുകള്‍ ബന്ധുക്കള്‍ക്കും ഒന്ന് സ്‌കൂള്‍ അധികൃതര്‍ക്കും ഉള്ളതായിരുന്നു. സ്‌കൂള്‍ അധികൃതര്‍ക്കുള്ള കുറിപ്പിലാണ് സഹപ്രവര്‍ത്തകനായ എം വി ഷാജിയെ കുറിച്ചും തളിപ്പറമ്പ് എംഎല്‍എ ജെയിംസ് മാത്യുവിനെ കുറിച്ചും പരാമര്‍ശിച്ചിരുന്നത്.


Related News: തളിപ്പറമ്പിലെ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കാസര്‍കോട്ടെ ലോഡ്ജു മുറിയില്‍ തൂങ്ങി മരിച്ചനിലയില്‍


Keywords: Kerala, kasaragod, Kochi, news, Teacher, Lodge, suicide, Death, MLA, High-Court, Taliparamba, Top-Headlines, School principal's death: case against James Mathew MLA has been canceled by the HC


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?