കാറില്‍ നിന്ന് ലഗേജുകള്‍ കവര്‍ന്ന പരാതി പൊലീസ് ഒത്തുതീര്‍പ്പാക്കിയതായി ആക്ഷേപം

കാസര്‍കോട് (www.evisionnews.co): ഗള്‍ഫില്‍ നിന്ന് വരുന്നതിനിടെ അണങ്കൂര്‍ സ്വദേശിയുടെ കാറില്‍ നിന്ന് ലഗേജുകള്‍ കവര്‍ന്നുവെന്ന പരാതി പൊലീസ് ഒത്തുതീര്‍പ്പാക്കിയതായി ആക്ഷേപം. അണങ്കൂരിലെ ലുഖ്മാന്റെ ലഗേജുകളാണ് മോഷണം പോയത്. തിങ്കളാഴ്ച രാത്രി ഗള്‍ഫില്‍ നിന്ന് വരുന്നതിനിടെ മഞ്ചേശ്വരത്തെ ഒരുഹോട്ടലില്‍ ചായ കുടിക്കാന്‍ പോയ നേരത്തായിരുന്നു കാറില്‍ നിന്ന് ലഗേജുകള്‍ കവര്‍ന്നത്. രണ്ടു ബൈക്കുകളിലെത്തിയ നാലുപേരാണ് മോഷണത്തിന് പിന്നിലെന്നും പരാതിക്കാരന്റെ സുഹൃത്താണ് സംഭവം ആസൂത്രണം നടത്തിയതെന്നും വിവരമുണ്ട്.
ലഗേജുകള്‍ കാണാതായത് സംബന്ധിച്ച് ലുഖ്മാന്‍ മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ആഭരണങ്ങളടക്കം വിലകൂടിയ സാധനങ്ങളാണ് നഷ്ടപ്പെട്ടതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ പൊലീസ് പരാതിയെ കുറിച്ച് അന്വേഷിക്കാത്തത് പ്രതിഷേധത്തിനിടയാക്കി. സംഭവം നടന്ന രാത്രി അണങ്കൂരില്‍ ലഗേജിനെ ചൊല്ലി വാക്കേറ്റമുണ്ടായിരുന്നതായും സംസാരമുണ്ട്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?