കഞ്ചാവ് സിഗരറ്റ് വലിക്കുകയായിരുന്ന യുവാക്കള്‍ പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു; ഒരാള്‍ പിടിയില്‍

ബേക്കല്‍: (www.kasargodvartha.com 04.07.2018) കഞ്ചാവ് സിഗരറ്റ് വലിക്കുകയായിരുന്ന യുവാക്കള്‍ പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു. ഒരാളെ പോലീസ് പിന്തുടര്‍ന്ന് പിടികൂടി. ബാര അരമങ്ങാനം കുന്നരുവത്തെ കെ.എ അഹ് മദിനെ (33)യാണ് ബേക്കല്‍ എസ് ഐ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. കഴിഞ്ഞ ദിവസം മാങ്ങാട് ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം.

കഞ്ചാവ് സിഗററ്റ് ഉപയോഗിച്ചു കൊണ്ടിരുന്ന യുവാക്കള്‍ പോലീസിനെ കണ്ടതോടെ ഓടിരക്ഷപ്പെടുകയായിരുന്നു. ഇതിനിടെയാണ് അഹ് മദിനെ പോലീസ് പിടികൂടിയത്. നേരത്തെ അഹ് മദ് ആറു കിലോ കഞ്ചാവുമായി ആദൂര്‍ പോലീസിന്റെ പിടിയിലായിരുന്നതായി പോലീസ് പറഞ്ഞു. ഇതിന്റെ കേസ് നടന്നു വരികയാണെന്നും പോലീസ് അറിയിച്ചു. ഇതിനിടെയാണ് വീണ്ടും കഞ്ചാവ് സിഗരറ്റുമായി പിടിയിലായത്.

ഓടിരക്ഷപ്പെട്ട മറ്റുള്ളവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. എ എസ് ഐ സുരേഷ് കുമാര്‍, സിപിഒ ശശികുമാര്‍ എന്നിവരും യുവാവിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, arrest, Police, Youth, Ganja,Youth held with Ganja Cigarette 
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?