ഒടുവില്‍ പിടിവീണു; തിരക്കേറിയ നിരത്തിലൂടെ അഞ്ചുവയസുകാരിക്കു സ്‌കൂട്ടര്‍ ഓടിക്കാന്‍ അവസരം നല്‍കിയ പിതാവിന്റെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി

കൊച്ചി: (www.kvartha.com 31.07.2018) ഒടുവില്‍ പിടിവീണു. കഴിഞ്ഞദിവസം ഇടപ്പള്ളിയില്‍ തിരക്കേറിയ നിരത്തില്‍ അഞ്ചുവയസുകാരിക്കു സ്‌കൂട്ടര്‍ ഓടിക്കാന്‍ അവസരം നല്‍കിയ പിതാവിന്റെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി. പള്ളുരുത്തി സ്വദേശി ഷിബു ഫ്രാന്‍സിന്റെ ലൈസന്‍സ് ആണ് എറണാകുളം ആര്‍ടിഒ റദ്ദ് ചെയ്തത്.

ഇടപ്പള്ളി ഭാഗത്തുകൂടി കുടുംബാംഗങ്ങള്‍ക്കൊപ്പം യാത്രചെയ്യുമ്പോഴാണ് ഷിബു സ്‌കൂട്ടറിന്റെ ഹാന്‍ഡില്‍ അഞ്ചുവയസുകാരിയായ മകള്‍ക്കു നിയന്ത്രിക്കാനായി കൈമാറിയത്. നാലംഗ കുടുംബം യാത്ര ചെയ്യുമ്പോഴാണ് പിതാവ് ഈ സാഹസികതയ്ക്ക് മുതിര്‍ന്നത്. ഇതുവഴിപോയ മറ്റൊരു വാഹനത്തിലെ യാത്രക്കാരനാണു ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

5 year old minor girl rides scooter in Edappally, Kochi; Father booked, Kochi, News, Local-News, Video, Family, Vehicles, Police, Driving Licence, Parents, Social Network, Kerala

സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച സംഭവത്തിന്റെ വീഡിയോ വൈറലാവുകയും ചെയ്തിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട മോട്ടോര്‍ വാഹനവകുപ്പ്, വാഹനത്തിന്റെ നമ്പര്‍ പരിശോധിച്ച് അതു ഷിബുവിന്റേതാണെന്ന് ഉറപ്പിച്ചു. തുടര്‍ന്നു മട്ടാഞ്ചേരി ഓഫിസിലേക്ക് വിളിച്ചുവരുത്തി വിവരങ്ങള്‍ ശേഖരിച്ച ശേഷം ലൈസന്‍സ് റദ്ദാക്കാന്‍ ആര്‍ടിഒയ്ക്ക് ശുപാര്‍ശ ചെയ്യുകയായിരുന്നു.

നേരത്തയും സമാനമായ സംഭവം കൊച്ചിയില്‍ അരങ്ങേറിയിട്ടുണ്ട്. അന്നു കുട്ടിയെക്കൊണ്ടു വാഹനമോടിപ്പിച്ച ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി ക്രിമിനല്‍ കേസെടുക്കുകയും ചെയ്തിരുന്നു. 12 വയസില്‍ താഴെ പ്രായമുള്ള കുട്ടികളെ ബൈക്കിനു മുന്നിലിരുത്തി യാത്ര ചെയ്യരുതെന്നാണ് നിയമം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 5 year old minor girl rides scooter in Edappally; Father booked, Kochi, News, Local-News, Video, Family, Vehicles, Police, Driving Licence, Parents, Social Network, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?