ആള്‍ക്കൂട്ട കൊലപാതകങ്ങള്‍: കേരളവും ചെകുത്താന്റെ നാടോ?
ജോസഫ് ആന്റണി
(www.kvartha.com 26.07.2018) 'അവര്‍ അവനെ നഗ്‌നനാക്കി. അവന്റെ ഉടുമുണ്ടഴിച്ചു കൈകള്‍ ഒരു പോസ്റ്റിനോട് ചേര്‍ത്ത് ബന്ധിച്ചു. ഒരു അപരാധിയായി അവന്‍ നിന്നു. തനിക്കു നേരെ ചൊരിയുന്ന പരിഹാസങ്ങള്‍ക്കും നിന്ദകള്‍ക്കും നടുവില്‍. 'അട്ടപ്പാടിയിലെ കടുകുമണ്ണ ഗ്രാമത്തില്‍ ജനക്കൂട്ടം നിഷ്ടൂരമായി മര്‍ദിച്ചുകൊന്ന മധു. ഇരുപത്തിയേഴുവയസ്സ് മാത്രം പ്രായമുള്ള കുറുംബ ഗോത്രക്കാരനായ ആദിവാസി യുവാവ്. മോഷണം ആണ് അവര്‍ അവനുമേല്‍ ചുമത്തിയ കുറ്റം. അവന്റെ സഞ്ചിയില്‍നിന്ന് അവര്‍ തൊണ്ടിമുതലും കണ്ടെടുത്തു. കുറച്ചരിയും പലവ്യഞ്ജനങ്ങളും. ഭയം മുറ്റിയ കണ്ണുകളുമായി ചോരവാര്‍ന്നുനിന്ന അവന്റെ കൂടെ സെല്‍ഫിയെടുക്കാന്‍ അവര്‍ മത്സരിച്ചു.
എന്താണ് മലയാളിക്ക് സംഭവിക്കുന്നത്? കഴിഞ്ഞ ഏഴു മാസത്തിനുള്ളില്‍ ഏഴ് ആള്‍ക്കൂട്ട ആക്രമണങ്ങള്‍. രണ്ടെണ്ണത്തില്‍ ഇരകള്‍ക്ക് ജീവന്‍ നഷ്ടമായി. സാക്ഷരതയില്‍ ഇന്ത്യയ്ക്കാകമാനം മാതൃകയായ നമ്മുടെ സ്വന്തം കേരളത്തിലാണ് ഈ അതിക്രമങ്ങള്‍ സംഭവിച്ചത്. 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന് വിളിക്കപ്പെടുന്ന കേരളത്തിന്റെ ഈ വിശേഷണം മാറ്റാന്‍ സമയമായോ? ഒരു കേരളീയന്‍ എന്ന നിലയില്‍ നാം ഓരോരുത്തരും ലജ്ജിക്കേണ്ട ക്രൂരതകളാണ് ഇവയെല്ലാം. രാജ്യമൊട്ടാകെ വ്യാപകമായിക്കൊണ്ടിരിക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാന്‍ പ്രത്യേക നിയമനിര്‍മാണം നടത്തണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നു.
കഴിഞ്ഞ ജൂണ്‍ 24, സ്ഥലം കൊല്ലം ജില്ലയിലെ അഞ്ചല്‍. അത്താഴത്തിനു കറിക്കായി ഒരു കോഴിയേയും വാങ്ങി വീട്ടിലേക്കു പോവുകയായിരുന്നു പശ്ചിമ ബംഗാള്‍ സ്വദേശിയായ മണിക് റോയ്. പത്തു വര്‍ഷത്തോളമായി സകുടുംബം അഞ്ചലിലാണ് അയാള്‍ താമസിച്ചിരുന്നത്. കല്‍പണിക്കാരനായിരുന്നു. കോഴിയേയും കൊണ്ടുപോകുന്ന മണിക്കിനെ കണ്ട കുറച്ചുപേര്‍ അയാളെ ചോദ്യം ചെയ്യുകയും മര്‍ദിക്കാന്‍ ആരംഭിക്കുകയും ചെയ്തു. മണിക്കിന് കോഴിയെ വിറ്റയാള്‍ വന്നുപറയുന്നതു വരെ അവരുടെ ക്രൂര മര്‍ദനം തുടര്‍ന്നു. തലയ്ക്കേറ്റ മുറിവായിരുന്നു കൂടുതല്‍ ഗുരുതരം. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട മണിക്കിന് വിദഗ്ദ്ധ ചികിത്സ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ സാമ്പത്തിക പരാധീനതകള്‍ മൂലം അയാള്‍ക്ക് അതിനു കഴിഞ്ഞില്ല. അടുത്ത ഞായറാഴ്ച ആയപ്പോഴേക്കും കൂടുതല്‍ അവശനായ മണിക്കിനെ വീണ്ടും സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആ ജീവന്‍ രക്ഷിക്കാനായില്ല. ശിരസിലേറ്റ മുറിവിലെ അണുബാധയാണ് മരണകാരണമെന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.
മധുവും മണിക് റോയിയും വധിക്കപ്പെട്ടെങ്കിലും ആള്‍ക്കൂട്ട ആക്രമണത്തിന് വിധേയരായ മറ്റ് ഇരകള്‍ക്ക് ജീവന്‍ നഷ്ടമായില്ല, ഭാഗ്യം!
സൈക്കാട്രിസ്റ്റുകളും സാമൂഹ്യശാസ്ത്രജ്ഞരും മനുഷ്യാവകാശ പ്രവര്‍ത്തകരും ഒരുപോലെ പറയുന്നത് സമൂഹത്തിലെ ഒരു വിഭാഗം ആളുകളാണ് ആള്‍ക്കൂട്ട അക്രമങ്ങള്‍ക്ക് വിധേയരാകുന്നതെന്നാണ്. ദളിതര്‍, അന്യസംസ്ഥാന തൊഴിലാളികള്‍, ഭിന്നലിംഗക്കാര്‍, സ്ത്രീകള്‍ തുടങ്ങിയവരാണവര്‍. അക്രമോത്സുകരായ ആള്‍ക്കൂട്ടത്തിന്റെ മനഃശാസ്ത്രം അപഗ്രഥനം ചെയ്ത തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ. ജയപ്രകാശ് പറയുന്നത് ഇത്തരം സംഘങ്ങളില്‍ പ്രധാനമായി രണ്ടുതരം വ്യക്തികള്‍ ഉണ്ടാകുമെന്നാണ്. അക്രമവാസനയുള്ള ചിലരും അവരോടൊപ്പം ചേരുന്ന മറ്റുള്ളവരും. ഒരേ മാനസികാവസ്ഥയുള്ള വ്യക്തികള്‍, തങ്ങള്‍ തിരിച്ചറിയപ്പെടില്ല എന്ന ഉറപ്പ്, ഒരേ വികാരം- ഈ മൂന്ന് കാരണങ്ങളാണ് ആള്‍ക്കൂട്ട ആക്രമണങ്ങളിലേക്ക് നയിക്കുന്നതെന്ന് പ്രശസ്ത സൈക്കാട്രിസ്റ്റ് ഡോ. വെന്‍ഡി ജെയിംസ് പറയുന്നത്. ആള്‍ക്കൂട്ടത്തിന് മുഖമില്ല, വ്യക്തിത്വമില്ല, യുക്തിയില്ല. അവരെ കൂട്ടിയിണക്കുന്നത് ഒരേയൊരു വികാരം, അല്ലെങ്കില്‍ ലക്ഷ്യം മാത്രം. അവരെ നയിക്കുന്നത് വിദ്വേഷം മാത്രം. സദാചാര പോലീസ് ഈ ഗണത്തില്‍ പെടുന്നു.
ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹികനീതി, ജീവിതനിലവാരം, ലിംഗസമത്വം എന്നിങ്ങനെ നിരവധി കാര്യങ്ങളില്‍ ഇന്ത്യയില്‍ ഏറ്റവും ഉന്നത നിലവാരം പുലര്‍ത്തുന്ന കേരളത്തില്‍ ഒരിക്കലും സംഭവിച്ചു കൂടാത്തതായിരുന്നു ഈ ക്രൂരപീഡനങ്ങളും നരഹത്യകളും. ഇത്തരം സംഭവങ്ങള്‍ നിരവധി തവണ ആവര്‍ത്തിക്കപ്പെട്ടു എന്നത് മലയാളിയുടെ അന്തസത്തയ്ക്കു സംഭവിച്ച ച്യുതിയുടെ സൂചനയല്ലേ? മധുവിന്റെ അമ്മ പറഞ്ഞത്, 'അവന്‍ മോഷ്ടിക്കില്ല. അഥവാ വിശന്നപ്പോള്‍ അല്‍പം ഭക്ഷണം മോഷ്ടിച്ചുവെങ്കില്‍തന്നെ അവനെ തല്ലിക്കൊല്ലണമായിരുന്നോ? 'താന്‍ വാങ്ങിച്ച കോഴിയുമായി റോഡിലൂടെ പോയതിനാണ് മണിക്കിന് ജീവന്‍ നഷ്ടമായത്. അന്യസംസ്ഥാനക്കാരനായതിനാല്‍ മോഷ്ടാവാകണമെന്നുണ്ടോ? നമ്മുടെ സംസ്‌കാരത്തിനും മൂല്യങ്ങള്‍ക്കും ഈ സംഭവങ്ങള്‍ ഏല്‍പ്പിച്ച മുറിവുകള്‍ എന്നെങ്കിലും ഉണങ്ങുമോ?
സര്‍ക്കാരും സന്നദ്ധസംഘടനകളും മനുഷ്യത്വ രഹിതമായ ഇത്തരം ക്രൂരകൃത്യങ്ങള്‍ കേരളത്തില്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം. അതിനാവശ്യമായ നടപടികള്‍ സത്വരം കൈക്കൊള്ളണം. ഇനി മറ്റൊരു മധുവിന്റേയോ മണിക്കിന്റെയോ ജീവന്‍ ആള്‍ക്കൂട്ടം അപഹരിക്കാന്‍ ഇടവരരുത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mob killings, Madhu, Manik ,7 attacks in 7 months, Shame for Kerala, Urgent steps needed, Kerala, Trending, Article, Murder, Crime, Killed, Youth.
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment