സി.പി.എം മെമ്പറുടെ അഴിമതി: സമഗ്ര അന്വേഷണം വേണമെന്ന് യൂത്ത് ലീഗ്
ചെര്‍ക്കള (www.evisionnews.co): ചെങ്കള ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് സി.പി.എം മെമ്പര്‍ അബ്ദുല്ലയുടെ സര്‍ക്കാര്‍ ഫണ്ട് തട്ടിപ്പുകളെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് കാസര്‍കോട് മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് സഹീര്‍ ആസിഫ്, ജനറല്‍ സെക്രട്ടറി സിദ്ധിഖ് സന്തോഷ് നഗര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. പാവപ്പെട്ട ജനങ്ങളുടെ ക്ഷേമ പെന്‍ഷന്‍ ഫണ്ടുകളും പട്ടികജാതി വിഭാഗക്കരുടെ ഭവന ഫണ്ട് അടക്കം അടിച്ചുമാറ്റിയ മെമ്പര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണം. ഇത്തരം മെമ്പര്‍മാര്‍ ജനപ്രതിനിധിയായി തുടരുന്നത് അപമാനമാണ്. നേരത്തെ പഞ്ചായത്തില്‍ നിന്നും ലഭിച്ച കന്നുകാലിയുടെ പണം മെമ്പര്‍ അടിച്ചുമാറ്റിയത് വിവാദമായപ്പോള്‍ തിരിച്ചുകൊടുത്തത് സി.പി.എം നേതൃത്വമാണ്. ഇത്തരം നെറിക്കേടില്‍ പാര്‍ട്ടിയുടെ പങ്ക് വ്യക്തമാക്കണമെന്നും നേതാക്കള്‍ അവശ്യപ്പെട്ടു.
Powered by Info News For You

Comments
Post a Comment