എസ് എഫ് ഐ നേതാവിനെ ക്രൂരമായി വെട്ടിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ എസ് ഡി പി ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കോഴിക്കോട്: (www.kvartha.com 17.07.2018) പേരാമ്പ്ര അരിക്കുളത്ത് എസ്.എഫ്.ഐ പ്രാദേശിക നേതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരു എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ പോലീസ് അറസ്റ്റുചെയ്തു. കാരാട് സ്വദേശി മുഹമ്മദാണ് അറസ്റ്റിലായത്. അക്രമി സംഘത്തില്‍ ആറ് പേരുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. എസ്.എഫ്.ഐ കാരയാട് ലോക്കല്‍ സെക്രട്ടറി എസ്.എസ്.വിഷ്ണുവിനെയാണ് തിങ്കളാഴ്ച രാത്രി അക്രമിസംഘം വെട്ടിയത്.

വിഷ്ണു പോലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. തന്നെ ആക്രമിച്ചത് എസ് ഡി പി ഐ പ്രവര്‍ത്തകരാണെന്നും മുളകുപൊടി വിതറിയ ശേഷമാണ് അക്രമം നടത്തിയതെന്നും വിഷ്ണു നല്‍കിയ മൊഴിയില്‍ പറയുന്നു. എസ്.എഫ്.ഐ സ്ഥാപിച്ച കൊടിമരം നശിപ്പിച്ചതുമായി ബന്ധപ്പെട്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ വിഷ്ണു നേരത്തെ പരാതി നല്‍കിയിരുന്നു.

Police arrest SDPI activist, Kozhikode, News, Crime, Criminal Case, Arrested, Trending, Injured, Hospital, Treatment, Kerala

ഇതിലുള്ള പ്രതികാരമായാണ് വിഷ്ണുവിനെ ആക്രമിച്ചതെന്നാണ് സിപിഎം ആരോപിക്കുന്നത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിച്ച വിഷ്ണുവിനെ പിന്നീട് നില ഗുരുതരമായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Police arrest SDPI activist, Kozhikode, News, Crime, Criminal Case, Arrested, Trending, Injured, Hospital, Treatment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?