കാറഡുക്കക്ക് പിന്നാലെ എന്‍മകജെ പഞ്ചായത്തിലും അവിശ്വാസ പ്രമേയത്തിന് നീക്കം
കാസര്‍കോട് (www.evisionnews.co): എന്‍മകജെ പഞ്ചായത്ത് ഭരണസമിതിക്കെതിരെ യു.ഡി.എഫ് കേന്ദ്രങ്ങള്‍ അവിശ്വാസത്തിന് നീക്കംതുടങ്ങി. കാറഡുക്ക പഞ്ചായത്ത് ഭരണസമിതിക്കെതിരെ സി.പി.എം കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തിന് പിന്നാലെയാണ് എന്‍മകജെയിലും അവിശ്വാസത്തിന് രാഷ്ട്രീയ കരുനീക്കങ്ങള്‍ നടക്കുന്നത്. രണ്ടു പഞ്ചായത്തുകളിലും ഭരണംനടത്തുന്നത് ബി.ജെ.പിയാണ്. കാറഡുക്ക പഞ്ചായത്ത് കേവല ഭൂരിപക്ഷമില്ലാതെയാണ് ബി.ജെ.പി ഭരിക്കുന്നത്. ബി.ജെ.പിക്കും യു.ഡി.എഫിനും ഏഴുവീതവും എല്‍.ഡി.എഫിന് മൂന്നും സീറ്റുകളാണ് എന്‍മകജെ പഞ്ചായത്തിലുള്ളത്. നറുക്കെടുപ്പിലൂടെ പഞ്ചായത്ത് ഭരണം ബി.ജെ.പിക്ക് ലഭിക്കുകയായിരുന്നു.
2016ല്‍ എന്‍മകജെ പഞ്ചായത്ത് ഭരണസമിതിക്കെതിരെ യു.ഡി.എഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നിരുന്നുവെങ്കിലും സി.പി.എമ്മിന്റെ രണ്ട് അംഗങ്ങള്‍ വിട്ടുനിന്നതിനാല്‍ പരാജയപ്പെടുകയായിരുന്നു. സി.പി.ഐ അംഗം യു.ഡി.എഫിനെ പിന്തുണച്ചെങ്കിലും ഫലമുണ്ടായില്ല. കോണ്‍ഗ്രസിന് നാലും ലീഗിന് മൂന്നും അംഗങ്ങളാണ് എന്‍മകജെ പഞ്ചായത്തിലുള്ളത്. അവിശ്വാസം പാസാകാന്‍ ഒമ്പത് അംഗങ്ങളുടെ പിന്തുണ വേണം. എല്‍.ഡി.എഫ് പിന്തുണച്ചാല്‍ ബി.ജെ.പി നിലംപതിക്കുമെന്ന അവസ്ഥയാണ്. ബി.ജെ.പി- ഏഴ്, സി.പി.എം- അഞ്ച്, ലീഗ്- രണ്ട്, കോണ്‍ഗ്രസ് സ്വതന്ത്രന്‍- ഒന്ന് എന്നിങ്ങനെയാണ് കാറഡുക്ക പഞ്ചായത്തിലെ കക്ഷിനില. പ്രസിഡണ്ടിനെതിരായ അവിശ്വാസ പ്രമേയം ആഗസ്ത് രണ്ടിനും വൈസ് പ്രസിഡണ്ടിനെതിരായ അവിശ്വാസ പ്രമേയം നാലിനും ചര്‍ച്ച ചെയ്യും. അന്നുതന്നെ വോട്ടെടുപ്പും നടക്കാനുമാണ് സാധ്യത.
Powered by Info News For You

Comments
Post a Comment