കുളത്തില്‍ വീണ പന്തെടുക്കുന്നതിനിടെ വെള്ളത്തില്‍ വീണ രണ്ട് കുട്ടികള്‍ക്ക് രക്ഷകനായി അഞ്ചു വയസ്സുകാരനായ സൈനുല്‍ ആബിദ്

മുളിയാര്‍: (www.kasargodvartha.com 15/07/2018) കുളത്തില്‍ വീണ പന്തെടുക്കുന്നതിനിടെ വെള്ളത്തില്‍ വീണ രണ്ട് കുട്ടികളെ അഞ്ചു വയസ്സുകാരന്റെ മനസാന്നിദ്ധ്യം ജീവിതത്തിലേക്ക് തിരച്ചുകൊണ്ടുവന്നു. ബാസിം സമാന്‍ (അഞ്ച്), അബ്ദുല്‍ ഷാമില്‍ (അഞ്ച്) എന്നിവര്‍ക്കാണ് കൂട്ടുകാരനായ സൈനുല്‍ ആബിദീന്‍ (അഞ്ച്) തുണയായത്.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടര മണിയോടെ മല്ലം തൈവളപ്പിലാണ് സംഭവം. മൂവരും കളിച്ചുകൊണ്ടിരിക്കെ പന്ത് വീടിന് പിറക് വശത്തുള്ള ഉപയോഗശൂന്യമായ കുളത്തില്‍ വീഴുകയായിരുന്നു. പന്തെടുക്കുന്നതിടെ ബാസിം സമാനും അബ്ദുല്‍ ഷാമിലും വെള്ളത്തിലേക്ക് വീഴുകയായിരുന്നു. കൂടെ കളിച്ചുകൊണ്ടിരുന്ന സൈനുല്‍ ആബിദീന്‍ സമീപത്തുണ്ടായിരുന്ന മരക്കഷ്ണം കുളത്തിലേക്ക് നീട്ടുകയും ഇതു പിടിച്ച് ഇരുവരും രക്ഷപ്പെടുകയുമായിരുന്നു.

20 അടിതാഴ്ചയുള്ള ആള്‍മറയില്ലാത്ത കുളത്തിലേക്കാണ് ഇരുവരും അകപ്പെട്ടത്. മൂന്ന് പേരും യു കെ ജി വിദ്യാര്‍ത്ഥികളാണ്. മുനീര്‍ - സാജിദ ദമ്പതികളുടെ മകനാണ് ബാസിം സമാന്‍. അബ്ദുല്‍ ഷാമില്‍ സഹോദരന്‍ ആരിഫിന്റെയും നിസാനയുടെയും മകനാണ്. സൈനുദ്ധീന്‍ - അസ്മ ദമ്പതികളുടെ മകനാണ് രക്ഷകനായ സൈനുല്‍ ആബിദീന്‍.


സൈനുല്‍ ആബിദീനെ മല്ലംവാര്‍ഡ് വികസന സമിതി യോഗം അനുമോദിച്ചു. തൈവളപ്പില്‍ സംഘടിപ്പിച്ച അനുമോദന യോഗം കാസര്‍കോട് ഡിവൈഎസ്പി എം വി സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ഷെരീഫ് കൊടവഞ്ചി സ്വാഗതം പറഞ്ഞു.

സൈനുല്‍ ആബിദിനുള്ള നാട്ടുകാരുടെ ഉപഹാരം ഡി വൈ എസ് പിയും, പുഞ്ചിരി മുളിയാറിന്റെ ഉപഹാരം സെക്രട്ടറി ഹസൈനവാസും വികസന സമിതിയുടെ ഉപഹാരം മാധവന്‍ നമ്പ്യാരും കൈമാറി. വേണുകുമാര്‍ അമ്മങ്കോട്, കൃഷ്ണന്‍ ചേടിക്കാല്‍, പ്രകാശ് റാവു, ഹമീദ് സുലൈമാന്‍ മല്ലം, ഷെരീഫ് മല്ലത്ത്, കുഞ്ഞി മല്ലം, ഷെഫീഖ് ആലൂര്‍, ബി കെ റംഷാദ്, ബി കെ ശാഫി ബോവിക്കാനം, രാജേഷ് ബാവിക്കര, അബ്ദുല്‍ റഹിമാന്‍ തൈവളപ്പ്, ബഷീര്‍ തൈവളപ്പ്, താജുദ്ധീന്‍ അമ്മങ്കോട്, നസീര്‍, അബ്ബാസ്, ഇഖ്ബാല്‍ ഇസ്സത്ത് പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, kasaragod, news, Muliyar, Drown, Well, saved, Two boys saved by 5 year old friend 

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?