അഭിമന്യുവിന്റെ കൊലപാതകം: മഹാരാജാസ് കോളജിലേക്ക് കൊലയാളി സംഘത്തെ വിളിച്ചുവരുത്തിയത് മുഖ്യപ്രതി മുഹമ്മദ്, ഗൂഡാലോചന നടത്തിയത് എറണാകുളത്തെ വാടക വിട് കേന്ദ്രീകരിച്ച്

കൊച്ചി: (www.kvartha.com 04.07.2018) മഹാരാജാസിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചു. മഹാരാജാസ് കോളജിലേക്ക് കൊലയാളി സംഘത്തെ വിളിച്ചുവരുത്തിയത് മുഖ്യപ്രതി മുഹമ്മദ് ആണെന്ന് പോലീസ് കണ്ടെത്തി. എറണാകുളത്തെ വാടക വിട് കേന്ദ്രീകരിച്ചായിരുന്നു അഭിമന്യൂവിനെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയത്. ഒളിവിലുള്ള മുഹമ്മദിനെ പിടികൂടുന്നത് കേസില്‍ നിര്‍ണായകമാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

മുഖ്യപ്രതിയും മഹാരാജാസ് കോളജിലെ മുന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയുമാണ് അറസ്റ്റിലായ മുഹമ്മദ്. മുഹമ്മദിനെ കേന്ദ്രീകരിച്ചാണ് അന്വേഷണ സംഘം നീങ്ങുന്നത്. നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് അടുത്തുള്ള വാടക വീട്ടിലാണ് മുഹമ്മദ് ഉള്‍പ്പടെയുള്ളവര്‍ കേന്ദ്രീകരിച്ചിരുന്നത്. കൊല നടന്ന ദിവസം ഇവിടെ നിന്നാണ് ചുവരെഴുത്തിനായി രാത്രി ഇവര്‍ മഹാരാജാസ് കോളജില്‍ എത്തിയത്. ചുവരെഴുത്തിനെ ചൊല്ലി എസ്ഫ്ഐ പ്രവര്‍ത്തകരുമായുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ആസൂത്രിതമായി മുഹമ്മദ് മറ്റുള്ളവരെ വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്നാണ് അഭിമന്യുവിനെ കുത്തിക്കൊന്നത്.



മഹാരാജാസിന്റെ കിഴക്കേ ഗേറ്റില്‍ വെച്ചാണ് സംഘം എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ചത്. പള്ളുരുത്തി സ്വദേശി റിയാസ് ഉള്‍പ്പടെ ഉള്ളവരാണ് അപ്പോഴെത്തിയ അഞ്ചംഗ സംഘത്തില്‍ ഉണ്ടായിരുന്നത്. അഭിമന്യു ഉള്‍പ്പടെ ഉള്ളവരെ കുത്തിയ ശേഷം ഓടിപ്പോയി. സംഘത്തിലുള്ള ഒരാളാണ് അഭിമന്യു ഉള്‍പ്പടെയുള്ളവരെ ആക്രമിച്ചത് എന്നാണ് പോലീസിന് ലഭിച്ച വിവരം. ഇയാളെക്കുറിച്ച് പോലീസിന് സുചന ലഭിച്ചിട്ടുണ്ട്. മുഹമ്മദിനെ കസ്റ്റഡിയിലെടുക്കുന്നതോടെ കൊലയാളിയെക്കുറിച്ച് സ്ഥിരീകരണം ഉണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതിക്ഷ. ഇവരെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kochi, News, Murder, Students, Education, Murder, SDPI, Accused, Abhimanyu murder case: Investigation continues 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?