കുടുംബ പ്രശ്‌നം പരിഹരിക്കാന്‍ പള്ളിമേടയില്‍ എത്തിയ യുവതിയെ പീഡിപ്പിച്ച അച്ഛനെതിരെ കേസ്
കായംകുളം: (www.kvartha.com 09.07.2018) പള്ളിമേടയില്‍ വെച്ച് യുവതിയെ പീഡിപ്പിച്ച അച്ഛനെതിരെ കേസ്. കുടുംബ പ്രശ്‌നം പരിഹരിക്കാന്‍ പള്ളിമേടയില്‍ എത്തിയ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ഓര്‍ത്തഡോക്‌സ് സഭ വികാരിയായ ഫാ. ബിനു ജോര്‍ജിന് എതിരെയാണ് കായംകുളം പോലീസ് കേസെടുത്തത്. 2014ലാണ് കേസിനാസ്പദമായ സംഭവം.
മാവേലിക്കര ഭദ്രാസന പരിധിയിലെ പള്ളിയില്‍ കുടുംബപ്രശ്‌ന പരിഹാരത്തിന് സമീപിച്ചത് മുതലെടുത്തായിരുന്നു പീഡനം. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവുമൊത്ത് യുവതി ഭദ്രാസനാധികൃതര്‍ക്ക് പരാതി നല്‍കി. ഇവരുടെ ഇടപെടലില്‍ വൈദികനെ റാന്നിയിലേക്ക് മാറ്റിയ ശേഷം കേസ് ഒതുക്കി തീര്‍ക്കുകയായിരുന്നു.
എന്നാല്‍, യുവതിയുടെ ഫോണിലേക്ക് നിരന്തരം അശ്ലീലസന്ദേശം അയക്കുകയും അപവാദപ്രചാരണം നടത്തുകയും ചെയ്തതോടെയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. യുവതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് കായംകുളം സിഐ കെ സദന്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Alappuzha, News, Molestation, Case, Police, Priest, Mavelikkara, Kayankulam, Case against priest for molestation

Powered by Info News For You

Comments
Post a Comment