അഭിമന്യു കൊലക്കേസ്: പ്രതികളെല്ലാം വലയിലായതായി സൂചന; കുത്തിയത് ആര്? പോലീസ് ചോദ്യം ചെയ്യുന്നു
കൊച്ചി: (www.kvartha.com 26.07.2018) മഹാരാജാസ് കോളജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളെല്ലാം വലയിലായതായി സൂചന. മുഖ്യപ്രതി മുഹമ്മദ് റിഫ അടക്കം കൃത്യത്തില്‍ നേരിട്ട് പങ്കാളികളായ 14 പ്രതികളാണ് പോലീസിന്റെ കസ്റ്റഡിലുള്ളതെന്നാണ് പോലീസ് വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.
എന്നാല്‍ ഇവരുടെ പേരുവിവരങ്ങളൊന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല. കേസില്‍ നിര്‍ണായക വഴിത്തിരിവായേക്കാവുന്ന തിരിച്ചറിയല്‍ പരേഡ് ഉടന്‍ ഉണ്ടാകുമെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം, കേസില്‍ ഒടുവില്‍ പിടിയിലായ പള്ളുരുത്തി ബത്തേരി സ്വദേശി അനീഷിനെ (28) ചോദ്യം ചെയ്യുന്നത് പുരോഗമിക്കുകയാണ്. അഭിമന്യുവിനെ കുത്തിവീഴ്ത്തിയത് ഇയാളാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. പ്രത്യേകം മാറ്റിയിരുത്തിയാണ് ഇയാളെ ചോദ്യം ചെയ്യുന്നത്.
ബുധനാഴ്ചയാണ് അനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അക്രമിസംഘത്തില്‍ ഉണ്ടായിരുന്ന റിയാസിനെ പിടികൂടിയപ്പോഴാണ് അനീഷിന്റെ പങ്കിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. എസ്.ഡി.പി.ഐ.യുടെ തൊഴിലാളി സംഘടനാ നേതാവാണ് ഇയാള്‍. ഹാദിയ കേസില്‍ ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയപ്പോള്‍ പോലീസിനെ ആക്രമിച്ച കേസില്‍ അറസ്റ്റിലായിരുന്ന ഇയാള്‍ ജാമ്യത്തില്‍ കഴിയുകയായിരുന്നു.
കേസിലെ മുഖ്യപ്രതി, കാമ്പസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റും മഹാരാജാസ് കോളജ് യൂണിറ്റ് സെക്രട്ടറിയുമായ ജെ.ഐ.മുഹമ്മദിനെ (20) കഴിഞ്ഞ ദിവസം ആലപ്പുഴയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. മുഹമ്മദ് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താനായിരുന്നു പരിശോധന. ആലപ്പുഴ വാടക്കനാലില്‍ പരിശോധന നടത്തിയെങ്കിലും ഫോണ്‍ കണ്ടെത്താനായില്ല.
സംഭവശേഷം ആലപ്പുഴയിലെത്തിയ മുഹമ്മദ് മൊബൈല്‍ ഫോണ്‍ കനാലിലേക്ക് എറിഞ്ഞെന്നാണ് അന്വേഷണസംഘത്തിന് നല്‍കിയ മൊഴി. അതേസമയം കൊല്ലപ്പെട്ട അഭിമന്യുവിന്റെ ഫോണും കുത്താന്‍ ഉപയോഗിച്ച കത്തിയും അന്വേഷണ സംഘത്തിന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Abhimanyu Murder Case: Kerala Cops Make The 14th Arrest,Kochi, Murder case, News, Student, Trending, Crime, Criminal Case, Police, Arrested, Kerala, Politics.

Powered by Info News For You

Comments
Post a Comment