അനുമതിയില്ല; അട്ടപ്പാടിയിലെ രക്ത പരിശോധന വിവാദമായി;രക്തം ശേഖരിക്കാന്‍ എത്തിയത് കോയമ്പത്തൂര്‍ ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍
പാലക്കാട്: (www.kvartha.com 14.07.2018) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ വിദ്യാര്‍ത്ഥികള്‍ പട്ടികവര്‍ഗ വകുപ്പുന്റെ അനുമതിയില്ലാതെ അട്ടപ്പാടിയിലെ ഊരുകളില്‍ നിന്ന് രക്തസാമ്പിളുകള്‍ ശേഖരിച്ചത് വിവാദമായി. കോയമ്പത്തൂര്‍ ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുമെത്തിയ അഞ്ച് വിദ്യാര്‍ത്ഥികളാണ് വെള്ളമാരി, പട്ടിമാളം എന്നീ ഊരുകളില്‍ നിന്നും രക്തസാമ്പിളുകള്‍ ശേഖരിച്ചത്.
പട്ടിമാളത്തു നിന്നും 19 പേരുടെയും വെള്ളമാരിയില്‍ നിന്നും മൂന്നു പേരുടെയും സാമ്പിളുകള്‍ ശേഖരിച്ചു. പഠനത്തിന്റ ഭാഗമായാണ് തങ്ങള്‍ സാമ്പിളുകള്‍ ശേഖരിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. എം.ഫില്‍ പഠന വിദ്യാര്‍ത്ഥികളാണ് സ്ത്രീകളുടെയും കുട്ടികളുടെയും സാമ്പിളുകള്‍ ശേഖരിച്ചത്. പുരുഷന്‍മാര്‍ ജോലിക്കു പോയിരുന്നു. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നോഡല്‍ ഓഫീസര്‍ ഡോ. പ്രഭുദാസും അഗളി പോലീസും സ്ഥലത്തെത്തി.
രക്ത പരിശോധന നടത്തുവാന്‍ നിര്‍ദേശിക്കുന്ന തമിഴ്‌നാട് കോളജ് അധികൃതരുടെ കത്ത് കുട്ടികള്‍ പോലീസിനു മുന്‍പില്‍ ഹാജരാക്കി. മറ്റ് അനുമതികള്‍ വേണമെന്ന് അറിയില്ലായിരുന്നു എന്ന് ഇവര്‍ അറിയിച്ചു. സുഹൃത്തിന്റെ അയല്‍വാസി വഴിയാണ് ഊരുകളില്‍ എത്തിയതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഇവര്‍ ശേഖരിച്ച സാമ്പിളുകള്‍ അധികൃതര്‍ തിരികെ വാങ്ങി. സംഭവം വിവാദമായതിനെ തുടര്‍ന്ന് രക്തസാമ്പിളുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാകുവാന്‍ ഊരുകളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് പ്രത്യേക പരിശോധന നടത്തി .

അട്ടപ്പാടി ബ്ലോക്ക് പ്രസിഡന്റ് ഈശ്വരി രേശന്‍, നോഡല്‍ ഓഫീസര്‍ ഡോ. പ്രഭുദാസ്, ടി.ഇ.ഒ നിസാറുദ്ദീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഊരു വാസികളുമായി നടത്തിയ ചര്‍ച്ചയ്‌ശേഷം വിദ്യാര്‍ത്ഥികളെ വെള്ളിയാഴ്ച വൈകിട്ടോടെ പോലീസ് വിട്ടയച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Attappady blood collection issue, Palakkad, News, Education, Controversy, Students, Police, Natives, Health, Health & Fitness, Kerala.

Powered by Info News For You

Comments
Post a Comment