കോഴി വണ്ടി തടഞ്ഞ് ഒന്നര ലക്ഷം രൂപ തട്ടിയ സംഭവം; ആസൂത്രണം ചെയ്ത ഡ്രൈവര്‍ അറസ്റ്റിലായതിനു പിന്നാലെ ഒരാള്‍ കൂടി പിടിയില്‍
ആദൂര്‍: (www.kasargodvartha.com 03.07.2018) കര്‍ണാടകയിലേക്ക് കോഴി കൊണ്ടു വരാന്‍ പോകുന്നതിനിടെ കോഴി വണ്ടി തടഞ്ഞ് ഒന്നര ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ ആസൂത്രണം ചെയ്ത ഡ്രൈവര്‍ അറസ്റ്റിലായതിനു പിന്നാലെ ഒരാള്‍ കൂടി പിടിയിലായി. തളങ്കരയിലെ മുഷ്താഖിനെയാണ് മംഗളൂരുവില്‍ വെച്ച് പോലീസ് പിടികൂടിയിരിക്കുന്നത്. ഇയാള്‍ ഓടിച്ചിരുന്ന കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.
കേസില്‍ കളനാട്ടെ ഫാറൂഖിനെ (32) ആദൂര്‍ സി.ഐ. എം.എ മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ജൂണ്‍ 24ന് പുലര്‍ച്ചെയാണ് സംഭവം. ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുണ്ടാര്‍- ഗാളിമുഖയ്ക്കുമിടയിലുള്ള സ്ഥലത്തു വെച്ച് ഡ്രൈവര്‍ ഫാറൂഖിനെയും സഹായി ഹബീബിനെയും അക്രമിച്ച് പണം തട്ടിയെടുത്തുവെന്നാണ് ഫാറൂഖ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പരാതിക്കാരന്‍ തന്നെ പ്രതിയായത്. തുടര്‍ന്ന് ഫാറൂഖിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ഹബീബ് നിരപരാധിയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഫാറൂഖിന്റെ നേതൃത്വത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Adoor, Driver, arrest, Police, Cheating, Thalangara, Money looting case; One more held
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Adoor, Driver, arrest, Police, Cheating, Thalangara, Money looting case; One more held
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment