പട്രോളിംഗിനിടെ പോലീസുകാര്‍ക്ക് നേരെ കയ്യേറ്റശ്രമം: കേസെടുത്തു
കാസര്‍കോട് (www.evisionnews.co): പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസുകാരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി കൂഡ്ലു ഭഗവതി നഗറില്‍ വെച്ചാണ് സംഭവം. സംഭവത്തില്‍ കുഡ്ലു കാളിയങ്കാട്ടെ പുരുഷോത്തമന്‍ എന്ന പുനിത്, ചന്ദ്രന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈക്ക് പട്രോളിംഗ് നടത്തുകയായിരുന്ന രണ്ട് പൊലീസുകാരെ തടയുകയും പട്രോളിംഗ് നടത്തുമ്പോള്‍ ഭഗവതി നഗറില്‍ പ്രവേശിക്കരുതെന്നും ആവശ്യപ്പെട്ടായിരുന്നു അക്രമം.
Powered by Info News For You

Comments
Post a Comment