മൂന്ന് കാറുകള്‍ കൂട്ടിയിടിക്കുന്ന ഞെട്ടിക്കുന്ന വീഡിയോയുമായി അബൂദാബി ഗതാഗത വകുപ്പ്

അബൂദാബി: (www.kvartha.com 10.07.2018) മൂന്ന് കാറുകള്‍ കൂട്ടിയിടിക്കുന്ന ഞെട്ടിക്കുന്ന വീഡിയോയുമായി അബൂദാബി ഗതാഗത വകുപ്പ് ട്വിറ്ററില്‍. ഔദ്യോഗീക അക്കൗണ്ടില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോയില്‍ ഫോളോവേഴ്‌സ് കമന്റ്  രേഖപ്പെടുത്തണമെന്നും പോസ്റ്റില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

ഫസ്റ്റ് ലൈനിലൂടെ പോകുന്ന കാറിനും അപ്പുറത്തെ ലൈനിലൂടെ പോകുന്ന എസ് യുവിക്കും ഇടയിലൂടെ മറ്റൊരു എസ് യു വി കടന്ന് പോകാന്‍ ശ്രമിക്കുമ്പോഴുണ്ടാകുന്ന അപകടമാണ് വീഡിയോയിലുള്ളത്. മൂന്ന് കാറുകളും കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് പായുന്നതും ദൃശ്യങ്ങളില്‍ കാണാം.

Gulf, UAE, Accident

ജനങ്ങള്‍ ഈ വീഡിയോയില്‍ അഭിപ്രായം രേഖപ്പെടുത്തണമെന്ന് ഗതാഗത വകുപ്പ് ആവശ്യപ്പെടുന്നു. ഇത്തരം അപകടങ്ങള്‍ ഇല്ലാതാക്കാന്‍ ജനങ്ങളുടെ അഭിപ്രായത്തിലൂടെ കഴിയുമെന്നും പോലീസ് പറയുന്നു.

ലോവര്‍, അപ്പര്‍ വേഗ പരിധി നിശ്ചയിക്കണമെന്ന് ചില കമന്റുകളില്‍ ആവശ്യപ്പെടുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Police called on their viewers and followers to respond to the incident, asking for their comments and suggestions which could help prevent such occurrences. They were asked to reply with the hashtag #YourComment.

Keywords: Gulf, UAE, Accident




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?