ആദ്യ ചിത്രം റിലീസാകുന്നതിനു മുന്‍പു തന്നെ ചിമ്പുവിന്റെ നായികയായി ജാന്‍വി തമിഴിലേക്കും
(www.kvartha.com 09.07.2018) ആദ്യ ചിത്രം റിലീസാകുന്നതിനു മുന്‍പു തന്നെ ചിമ്പുവിന്റെ നായികയായി ജാന്‍വി കപൂര്‍ തമിഴിലേക്കും. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ജാന്‍വി സൗത്ത് ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രിയുടെ ഭാഗമാകുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
ജാന്‍വിയുടെ ആദ്യ ബോളിവുഡ് ചിത്രം ധഡക് ജൂലായ് 20ന് തിയേറ്ററുകളിലെത്താനിരിക്കെയാണ് തമിഴിലും ജാന്‍വിയെ തേടി അവസരങ്ങള്‍ എത്തുന്നത്. ഷാഹിദ് കപൂറിന്റെ അനുജന്‍ ഇഷാന്‍ ഖട്ടര്‍ നായകനാകുന്ന ധഡക് ഒരു പ്രണയ കഥയാണ് പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
ജാന്‍വിയുടെ ആദ്യ ബോളിവുഡ് ചിത്രം ധഡക് ജൂലായ് 20ന് തിയേറ്ററുകളിലെത്താനിരിക്കെയാണ് തമിഴിലും ജാന്‍വിയെ തേടി അവസരങ്ങള്‍ എത്തുന്നത്. ഷാഹിദ് കപൂറിന്റെ അനുജന്‍ ഇഷാന്‍ ഖട്ടര്‍ നായകനാകുന്ന ധഡക് ഒരു പ്രണയ കഥയാണ് പറയുന്നത്.
ജാന്‍വിയുടെ അമ്മ ശ്രീദേവി ജന്മം കൊണ്ട് തമിഴ്‌നാട്ടുകാരിയാണ്. ശ്രീദേവിയുടെ സിനിമയിലേക്കുള്ള വരവും തമിഴില്‍ നിന്നുതന്നെയാണ്. പിന്നീടാണ് ബോളിവുഡിലേക്ക് ചേക്കേറിയതും തിരക്കുള്ള നായികയായി മാറിയതും.
Keywords: Jhanvi Kapoor to make her Tamil debut with Simbu's film?, Bollywood, News, Cinema, Entertainment, National.
Powered by Info News For You

Comments
Post a Comment