ബുര്‍ക്ക ധരിച്ചെത്തിയ മോഷ്ടാവ് യുവതിയെ വായില്‍ തുണി തിരുകി മാല പൊട്ടിക്കാന്‍ശ്രമിച്ചു; പരിക്കേറ്റ യുവതി ആരുപത്രിയില്‍

കാസര്‍കോട്: (www.kasargodvartha.com 23.07.2018) ബുര്‍ക്ക ധരിച്ചെത്തിയ മോഷ്ടാവ് യുവതിയെ വായില്‍ തുണി തിരുകി മാല പൊട്ടിക്കാന്‍ശ്രമിച്ചു. പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുള്ളേരിയ പൈക്ക ചന്ദ്രംപാറയിലെ നിസാമിന്റെ ഭാര്യ ജംഷീന (25)യാണ് കവര്‍ച്ചയ്ക്കിടെ ആക്രമണത്തിനിരയായത്.

തിങ്കളാഴ്ച രാത്രി 7.30 മണിയോടെയാണ് സംഭവം. വീടിന്റെ അടുക്കളയോട് ചേര്‍ന്ന് വീടിന്റെ പുറത്ത് തുണി ഉണങ്ങാനിടുന്നതിനിടെ പിറകിലൂടെ ബുര്‍ക്ക ധരിച്ചെത്തിയ ആജാനുബാഹുവായ ഒരാള്‍ വായ പൊത്തിപിടിച്ച് വായില്‍ തുണി തിരുകി മാല പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. മാതാവ് സാറ രണ്ടര വയസും പത്ത് മാസവും പ്രായമുള്ള ജംഷീനയുടെ മക്കള്‍ക്ക് സിറ്റൗട്ടിലിരുന്ന് ഭക്ഷണം കൊടുത്തു കൊണ്ടിരിക്കുമ്പോഴാണ് സംഭവം നടന്നത്.

Kasaragod, Gold chain, Robbery-Attempt, Injured, Housewife, Attempt to rob woman

വായ പൊത്തിപ്പിടിക്കുന്നതിനിടയില്‍ ഒരു തവണ ജംഷീനയുടെ നിലവിളി പുറത്ത് വന്നിരുന്നു. ശബ്ദം കേട്ട് പരിസരവാസികള്‍ ഓടിയെത്തിയപ്പോഴെക്കും മോഷ്ടാവ് രക്ഷപ്പെട്ടിരുന്നു. വായില്‍ തുണി തീരുകിയ നിലയില്‍ അബോധാവസ്ഥയില്‍ ജംഷീന നിലത്ത് വീണ് കിടക്കുന്നതാണ് കണ്ടത്. മാല പൊട്ടിക്കുന്നതിനിടയില്‍ ജംഷീനയുടെ കഴുത്തില്‍ മാല വലിഞ്ഞ് മുറിവേറ്റിരുന്നു. പരിക്കേറ്റജംഷീനയെ കാസര്‍കോട് നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊട്ടിയ മാല നിലത്ത് നിന്നും കിട്ടിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Gold chain, Robbery-Attempt, Injured, Housewife, Attempt to rob woman
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?