അഭിമന്യുവിന്റെ കുടുംബത്തെ ഏറ്റെടുത്ത് സിപിഎം, സഹോദരിയുടെ വിവാഹവും നടത്തികൊടുക്കും

കൊച്ചി:(www.kasargodvartha.com 04/07/2018) അഭിമന്യുവിന്റെ കുടുംബത്തെ ഏറ്റെടുത്ത് സിപിഎം. സഹോദരിയുടെ വിവാഹവും നടത്തികൊടുക്കും. കഴിഞ്ഞ ദിവസം എസ്ഡിപിഐക്കാര്‍ കൊലപ്പെടുത്തിയ വിദ്യാര്‍ഥി നേതാവ് അഭിമന്യുവിന്റെ കുടുംബത്തെയാണ് സിപിഎം ഏറ്റെടുക്കുന്നത്. കുടുംബത്തെ ഏറ്റെടുക്കുകയും വാസയോഗ്യമായ വീട് നിര്‍മ്മിച്ച് നല്‍കുകയും ചെയ്യുന്നതോടൊപ്പം സഹോദരിയുടെ വിവാഹ ചിലവും ഏറ്റെടുക്കുമെന്നും സി പി എം എറണാകുളം ജില്ലാ കമ്മറ്റി അറിയിച്ചു.

ഒറ്റമുറി വീട്ടില്‍ കഴിയുന്ന കുടുംബത്തിന് വാസയോഗ്യമായ വീട് നിര്‍മ്മിച്ചു നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചു. മാതാപിതാക്കളുടെ ഭാവി സംരക്ഷണവും ഏറ്റെടുക്കും. ഇതിനായി ഈ മസം 15, 16 തീയ്യതികളില്‍ വീട് വീടാന്തരം കയറി ഫണ്ട് ശേഖരിക്കും.

News, Kochi, Kerala, Top-Headlines, CPM, Treatment, Injured,Abhimanyu's family has taken over the CPM


പ്രാഥമിക വിദ്യാഭ്യാസത്തിന് അപ്പുറത്തേക്ക് സ്വപ്നം കാണാന്‍ കഴിയാത്ത ഒരു കുഗ്രാമത്തില്‍ നിന്നും ഒരു കുടുംബത്തിന്റെ പ്രതീക്ഷയും നാടിന്റെ അഭിമാനവുമായി കഠിനാധ്വാനിയായ അഭിമന്യു വിദ്യാഭ്യാസത്തിനായി മഹാരാജാസില്‍ എത്തിയത്. എന്നാല്‍ എസ്ഡിപിഐ ക്യാംപസ്ഫ്രണ്ട് പ്രവര്‍ത്തകര്‍ ആ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി അഭിമന്യുവിനെ നിഷ്ഠൂരമായി കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിലും അക്രമത്തിലും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ സി പി എം എറണാകുളം ജില്ലാ കമ്മിറ്റി അഭിമന്യുവിന്റെ കുടുംബത്തെ ഏറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

വര്‍ഗ്ഗീയ തീവ്രവാദത്തിനെതിരെ പ്രചരണ ക്യാമ്പയിന്‍ സംഘടിപ്പിക്കാനും പാര്‍ട്ടി ജില്ലാ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. പ്രമുഖരെ അണിനിരത്തിക്കൊണ്ട് 9 ന് എറണാകുളം ടൗണ്‍ ഹാളില്‍ വര്‍ഗ്ഗീയ-തീവ്രവാദ വിരുദ്ധ സദസ്സ് സംഘടിപ്പിക്കുമെന്നും ജില്ലാ സെക്രട്ടറി അറിയിച്ചു.

അക്രമത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അര്‍ജുന്റെയും വിനീതിന്റെയും ചികിത്സ ചിലവ് ഏറ്റെടുക്കുമെന്നും ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Top-Headlines, CPM, Treatment, Injured,Abhimanyu's family has taken over the CPM


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?