ചെര്‍ക്കളത്തിന്റെ ഓര്‍മകളില്‍ നിറഞ്ഞ് സര്‍വകക്ഷി അനുശോചന യോഗം


കാസര്‍കോട് (www.evisionnews.co): മുന്‍ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന ട്രഷററും കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡണ്ടുമായിരുന്ന ചെര്‍ക്കളം അബ്ദുള്ളയുടെ വേര്‍പാടില്‍ അനുശോചിക്കുന്നതിന് ഖബറടക്കത്തിന് ശേഷം ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്ലാം മദ്രസാ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം ചെര്‍ക്കളത്തിന്റെ ദീപ്തമായ ഓര്‍മകളാല്‍ നിറഞ്ഞുനിന്നു. നേതാവ് എന്ന നിലയിലും മന്ത്രി എന്ന നിലയിലും ചെര്‍ക്കളം നടത്തിയ അതുല്യവും നിസീമവുമായ സേവനങ്ങളെ എടുത്തു കാട്ടുന്നതായി അനുശോചന യോഗത്തില്‍ സംസാരിച്ചവരുടെ വാക്കുകള്‍.

മുസ്ലിം ലീഗ് നേതാവായിരിക്കെ തന്നെ സര്‍വ്വ കക്ഷികളെയും സംഘടനകളെയും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത ചെര്‍ക്കളത്തെ കുറിച്ചാണ് വിവിധ കക്ഷി നേതാക്കള്‍ അനുശോചന യോഗത്തില്‍ സംസാരിച്ചത്. ചെര്‍ക്കത്തിന്റെ അര്‍ജവവും തീരുമാനങ്ങളില്‍ ഉറച്ച് നില്‍ക്കാനുള്ള ചങ്കൂറ്റവും ചടങ്ങില്‍ സംസാരിച്ചവര്‍ എടുത്തുകാട്ടി. 

മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍ സ്വാഗതം പറഞ്ഞു. സി.പി ചെറിയ മുഹമ്മദ്, എന്‍.ബി ബാലകൃഷ്ണന്‍ മാസ്റ്റര്‍, പി. ഗംഗാധരന്‍ നായര്‍, അഹമദ് കുട്ടി ഉണ്ണിക്കുളം, സി.ടി അഹമ്മദലി, സൈനുല്‍ ആബിദീന്‍ തങ്ങള്‍, ടി. കൃഷ്ണന്‍, സി.ച്ച് കുഞ്ഞമ്പു, ഹക്കീം കുന്നില്‍, കെ. നീലകണ്ഠന്‍, കരിവെള്ളൂര്‍ വിജയന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ, അഡ്വ: കെ. ശ്രീകാന്ത്, ടി.എ ശാഫി, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, വി.കെ രമേശ്, സി.എം.എ ജലീല്‍, അനന്തന്‍ നമ്പ്യാര്‍, എ.ജി.സി ബഷീര്‍, എം.എച്ച് ജനാര്‍ദ്ദനന്‍, ടി.കെ പൂക്കോയ തങ്ങള്‍, കല്ലട്ര മാഹിന്‍ ഹാജി, ഹരീഷ് പി. നമ്പ്യാര്‍, ടി.ഇ അബ്ദുള്ള, വി.കെ.പി ഹമീദലി, കെ. മുഹമ്മദ് കുഞ്ഞി, പി.എം മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള, പി.എ അഷ്‌റഫ് അലി, ബാലകൃഷ്ണന്‍ വോര്‍കുഡ്‌ലൂ, അഷ്‌റഫ് എടനീര്‍, ടി.സി കബീര്‍, കെ. അബ്ദുല്ലക്കുഞ്ഞി, സാജിദ് മൊവ്വല്‍, ഹര്‍ഷാദ് വോര്‍ക്കാടി, ടി.എം സഹീദ്, എ. ഹമീദ് ഹാജി, എ.എ ജലീല്‍, കരുണ്‍ താപ്പ, കല്ലട്ര അബ്ദുല്‍ ഖാദര്‍, ഹംസ തൊട്ടി പ്രസംഗിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?