ആശുപത്രിയില്‍ നിന്നും തട്ടിക്കൊണ്ടുപോയ നവജാതശിശുവിനെ കണ്ടെത്തി; തുണയായത് സി സി ടി വി ദൃശ്യങ്ങള്‍

ഹൈദരാബാദ്: (www.kvartha.com 04.07.2018) ആശുപത്രിയില്‍ നിന്നും തട്ടിക്കൊണ്ടുപോയ നവജാതശിശുവിനെ കണ്ടെത്തി. തുണയായത് സി സി ടി വി ദൃശ്യങ്ങള്‍. പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം നടത്തിയ തിരച്ചിലിനൊടുവിലാണ് ആന്ധ്ര- കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന ബിഡാറില്‍ വച്ച് ആറുദിവസം പ്രായമായ കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയ സ്ത്രീയേയും പോലീസ് കണ്ടെത്തിയത്.

ഹൈദരാബാദിലെ സര്‍ക്കാര്‍ മെറ്റേര്‍ണിറ്റി ആശുപത്രിയില്‍ വച്ച് ഞായറാഴ്ചയായിരുന്നു നവജാതശിശുവുമായി യുവതി കടന്നുകളഞ്ഞത്. കുഞ്ഞിന് വാക്‌സിനേഷന്‍ നല്‍കാന്‍ സഹായിക്കാമെന്ന് പറഞ്ഞ് അമ്മയില്‍ നിന്നും കുഞ്ഞിനെ വാങ്ങി കടന്നുകളയുകയായിരുന്നു. എന്നാല്‍ വന്ന സ്ത്രീ ആശുപത്രിയിലെ ജോലിക്കാരി ആയിരിക്കുമെന്ന് വിചാരിച്ചാണ് അമ്മ കുഞ്ഞിനെ കൈമാറിയത്. അതിനിടെയാണ് യുവതി കുഞ്ഞുമായി കടന്നുകളഞ്ഞത്.

CCTV Footage Helps Cops Rescue Newborn Kidnapped From Hyderabad Hospital, Hyderabad, News, Police, CCTV, Child, Kidnap, Case, Woman, National

കൈക്കുഞ്ഞിനെയും എടുത്ത് പുറത്തേക്ക് പോകുന്ന യുവതിയുടെ സി.സി.ടി.വി ദൃശ്യങ്ങളും കര്‍ണാടകയിലെ ബിഡാറിലേക്ക് പോകുന്ന ബസില്‍ കയറുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് കുഞ്ഞിനെ പെട്ടെന്ന് തന്നെ കണ്ടെത്താന്‍ സഹായിച്ചത്.

സര്‍ക്കാര്‍ മെറ്റേര്‍ണിറ്റി ആശുപത്രിയില്‍ ഇതിനുമുമ്പും സമാനമായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഇതിന്റെ പിന്നില്‍ ഒരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: CCTV Footage Helps Cops Rescue Newborn Kidnapped From Hyderabad Hospital, Hyderabad, News, Police, CCTV, Child, Kidnap, Case, Woman, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?