കാമുകിയുടെ പേര് കൈയ്യില്‍ പച്ചകുത്തി; നടുറോഡില്‍ ആളുകള്‍ നോക്കിനില്‍ക്കെ നവവരനെ പൊതിരെ തല്ലി വധു, കണ്ടുനിന്നവര്‍ വീഡിയോ പകര്‍ത്തി രസിച്ചു
കോയമ്പത്തൂര്‍: (www.kvartha.com 23.07.2018) കാമുകിയുടെ പേര് കൈയ്യില്‍ പച്ചകുത്തിയതിന് നടുറോഡില്‍ ആളുകള്‍ നോക്കിനില്‍ക്കെ നവവരനെ പൊതിരെ തല്ലി വധുവിന്റെ പ്രതികാരം. വിവാഹം കഴിഞ്ഞ് ഒരാഴ്ച മാത്രമായപ്പോഴാണ് പട്ടാപ്പകല്‍ നടുറോഡില്‍ വെച്ച് ഇത്തരമൊരു സംഭവം നടന്നത്.
കിണത്തുകടവ് സ്വദേശിയായ യുവാവിന്റെ രണ്ടാമത്തെ വിവാഹമാണിത്. ആദ്യഭാര്യ ഇയാളുമായി പൊരുത്തപ്പെടാനാവാതെ പിണങ്ങിപ്പോയി. തുടര്‍ന്നാണ് ഇയാള്‍ രണ്ടാമത് വിവാഹം കഴിക്കുന്നത്. എന്നാല്‍ മുന്‍ ഭാര്യയുടെയോ തന്റെയോ അല്ലാതെ മൂന്നാമതൊരു പെണ്‍കുട്ടിയുടെ പേരാണ് കൈയില്‍ പച്ചകുത്തിയിരിക്കുന്നത് എന്ന് കണ്ടാണ് ഭാര്യ ഇയാളെ മര്‍ദിച്ചത്.
അതേസമയം യുവതിയെ ശല്യം ചെയ്തതിന് പ്രതികരിക്കുന്നതാണെന്ന് കരുതി നാട്ടുകാര്‍ ഇടപെട്ടപ്പോഴാണ് തല്ലു വാങ്ങുന്നത് സ്വന്തം ഭര്‍ത്താവാണെന്ന് മനസിലായത്. തല്ലുന്നതിന്റെ കാരണം കൂടി അറിഞ്ഞതോടെ ആള്‍ക്കൂട്ടം കാഴ്ചക്കാരാവുകയായിരുന്നു.

വിവാഹത്തിനു ശേഷം ഭര്‍ത്താവില്‍ നിന്ന് പരിഗണന കിട്ടാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയിരുന്നു. തുടര്‍ന്ന് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കായി ക്ഷേത്രത്തിലെത്തിയതായിരുന്നു യുവതിയും ഭര്‍ത്താവും. അതിനു ശേഷം മടങ്ങുമ്പോഴാണ് പച്ചകുത്തലിനെ കുറിച്ച് ചോദിച്ച് ഇയാളെ യുവതി തല്ലിയത്.
നിന്നെ വിശ്വസിച്ച് കല്യാണം കഴിച്ച എന്നെ എന്തിനാണ് പറ്റിച്ചതെന്ന ചോദ്യത്തോടെയാണ് അവള്‍ അയാളുടെ മുഖത്തേക്ക് ആഞ്ഞടിച്ചത്.
യുവതി ഭര്‍ത്താവിനെ തല്ലുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുകയാണ്. ജൂലായ് 20 നാണ് സംഭവം നടന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Woman beats up husband over tattoo of a girl’s name, Wife, attack, Husband, Video, Humor, Natives, Compromise, National.

Powered by Info News For You

Comments
Post a Comment