ഗര്‍ഭിണിയായ ആടിനെ എട്ടംഗ സംഘം ക്രൂരമായി പീഡിപ്പിച്ചു കൊന്നു

ഗുരുഗ്രാം: (www.kvartha.com 29.07.2018) ഗര്‍ഭിണിയായ ആടിനെ എട്ടംഗ സംഘം പീഡിപ്പിച്ചു കൊന്നു. ഹരിയാനയിലെ മേവാത് ജില്ലയില്‍ ബുധനാഴ്ച വൈകിട്ട് നടന്ന സംഭവം കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. സ്ഥലത്തെ സ്ഥിരംകുറ്റവാളികളാണ് ഈ കുറ്റകൃത്യം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.

ആടിന്റെ ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അക്രമികള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ലഹരിക്ക് അടിമകളായ പ്രതികള്‍ ഒളിവിലാണെന്നും എന്നാല്‍ ഉടന്‍തന്നെ ഇവര്‍ പിടിയിലാകുമെന്നും മേവാത് പോലീസ് സൂപ്രണ്ട് നസ്‌നീന്‍ ഭാസിന്‍ പറഞ്ഞു. അസ്ലം ഖാന്‍ എന്ന 27കാരന്റേതാണ് ആട്.

Pregnant goat dies after 8 men gang-molest it in Haryana,Crime, Criminal Case, Murder, Complaint, Molestation, Police, Case, Arrest, Missing, National

ആടിനെ രക്തം വാര്‍ന്നു മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടമ മൃഗഡോക്ടറെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ക്രൂര പീഡനത്തിനിരയായി രക്തം വാര്‍ന്നാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായി. ഇതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

അന്വേഷണത്തില്‍ രാത്രി വീട്ടില്‍ നിന്ന് ആടിനെ തട്ടിക്കൊണ്ടു പോയ പ്രതികളായ സവാകര്‍, ഹറൂണ്‍, ജാഫര്‍ എന്നീ മൂന്നു പേരെയും അഞ്ചു സുഹൃത്തുക്കളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികള്‍ മയക്കു മരുന്നിന് അടിമകളാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Pregnant goat dies after 8 men gang-molest it in Haryana,Crime, Criminal Case, Murder, Complaint, Molestation, Police, Case, Arrest, Missing, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?