ഒന്നര വയസുള്ള മകനെ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; മുന്‍ ഭാര്യയ്‌ക്കെതിരെ പരാതിയുമായി ഭര്‍ത്താവ്

ഷാര്‍ജ: (www.kvartha.com 03.07.2018)  ഒന്നര വയസുള്ള മകനെ സിഗരറ്റ് കൊണ്ട് പൊള്ളിച്ച മുന്‍ ഭാര്യയ്‌ക്കെതിരെ കേസ്. ഷാര്‍ജയിലാണ് സംഭവം. ഒരു വര്‍ഷം മുന്‍പ് വിവാഹ മോചനം നേടിയ ദമ്പതികളുടെ മകനാണ് ക്രൂരപീഡനം ഏല്‍ക്കേണ്ടി വരുന്നത്. കുഞ്ഞിന്റെ സംരക്ഷണം മാതാവിനായിരുന്നു കോടതി അനുവദിച്ചത്. പിതാവിന് ആഴ്ചയില്‍ രണ്ട് തവണ കാണാനും കോടതി അനുവാദം നല്‍കിയിരുന്നു.

Mother accused of burning toddler with cigarette

കുഞ്ഞിനെ കാണാനെത്തിയപ്പോഴാണ് കുഞ്ഞിന്റെ ദേഹത്തെ പൊള്ളിയ പാടുകള്‍ പിതാവ് കാണുന്നത്. തുടര്‍ന്നിദ്ദേഹം കുഞ്ഞുമായി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. ഭാര്യയ്ക്ക് ദേഷ്യം വന്നാല്‍ നിയന്ത്രിക്കാനാകില്ലെന്നും അവര്‍ ഒരു മനോരോഗിയാണെന്നും ഇയാള്‍ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കുഞ്ഞിന്റെ സംരക്ഷണം തനിക്ക് വിട്ടുനല്‍കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: Sharjah: Sharjah Police have charged a mother who is alleged to have burnt her son’s hand with a cigarette.

Keywords: Gulf, Sharjah, UAE, 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?