വിശ്വാസി കര്‍മനൈരന്തര്യം കാത്തുസൂക്ഷിക്കുക: ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി

തളങ്കര (www.evisionnews.co): വിശ്വാസി കര്‍മനൈരന്തര്യം കാത്തുസൂക്ഷിക്കണമെന്നും വിജ്ഞാന വഴിയില്‍ ഇനിയുമൊരുപാട് മുന്നേറാനുണ്ടെന്നും ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‌സിലര്‍ ഉസ്താദ് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അഭിപ്രായപ്പെട്ടു. മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥി കൂട്ടായ്മ മസ്‌ലക് 2018-19 കര്‍മ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ബുധനാഴ്ച ഉച്ചക്ക് അക്കാദമി ഓഡിറ്റോറിയത്തില്‍ നടന്ന പ്രവര്‍ത്തനദ്ഘാടന സംഗമത്തില്‍ പ്രിന്‍സിപ്പല്‍ യൂനുസ് അലി ഹുദവി അധ്യക്ഷത വഹിച്ചു. സാദിഖ് ഹുദവി ആലംപാടി സ്വാഗതം പറഞ്ഞു. മസ്‌ലക് കോഡിനേറ്റര്‍ മുര്‍ഷിദ് മൊണ്ടപദവ് കര്‍മ പദ്ധതി വിവരണം നടത്തി. അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി, കെ.എ ബഷീര്‍ വോളിബോള്‍, കെ.എച്ച് അഷ്‌റഫ്, ഹസൈനാര്‍ തളങ്കര, അബ്ദുറഹ്്മാന്‍ ബാങ്കോട്, അബ്ദുല്‍ ഖാദര്‍ സഅദി, മുഹമ്മദ് വെല്‍കം, സയ്യിദ് ഫരീദുദ്ദീന്‍ ഖാസിമി മഞ്ചേശ്വരം, നൗഫല്‍ ഹുദവി കൊടുവള്ളി, മുഹമ്മദ് ഹുദവി, മന്‍സൂര്‍ ഹുദവി, മുഷ്താഖ് ഹുദവി, മാലിക് ഖുറൈഷി സംസാരിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?