സൗജന്യ വൈഫൈ സംവിധാനവുമായി അതിയന്നൂര്‍ ബ്ലോക്ക്

തിരുവനന്തപുരം: (www.kvartha.com 03.07.2018) ഇന്റര്‍നെറ്റ് സേവനങ്ങള്‍ സൗജന്യമായി ഉപയോഗപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച സൗജന്യ ഇന്റര്‍നെറ്റ് വൈഫൈ കണക്റ്റിവിറ്റി ലഭ്യമാക്കി അതിയന്നൂര്‍ ബ്ലോക്ക് ഓഫീസ്. സംസ്ഥാന ഐ ടി മിഷന്റെ സഹകരണത്തോടെയാണ് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാകുന്നത്. ബിഎസ്എന്‍എല്ലിന്റെ ഇന്റര്‍നെറ്റ് കണക്ഷനാണ് ലഭിക്കുന്നത്. അഞ്ച് എംബിപിഎസ് ആണ് ഡൗണ്‍ലോഡിങ്ങ് സ്പീഡ്.

ഒരു വ്യക്തിക്ക് ദിവസേന 300 എംബി ഇതുവഴി ഫോണില്‍ ഉപയോഗിക്കാന്‍ സാധിക്കും. ഒരിക്കല്‍ വൈഫൈ സംവിധാനം ഉപയോഗിച്ച വ്യക്തിക്ക് പിന്നീട് സര്‍ക്കാരിന്റെ വൈഫൈ കണക്റ്റിവിറ്റി ഉള്ള ഏത് ഹോട്‌സ്‌പോട്ടില്‍ ചെന്നാലും ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ സൗജന്യമായി ഉപയോഗിക്കാം. കേരളത്തിലെ ഒട്ടുമിക്ക പഞ്ചായത്തുകളിലും ഇപ്പോള്‍ കെഫൈ എന്ന വൈഫൈ കണക്ടിവിറ്റി ലഭ്യമാണ്. ബസ് സ്റ്റാന്‍ഡുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങളിലുമൊക്കെ സര്‍ക്കാരിന്റെ വൈഫൈ സൗകര്യമുണ്ട്.

Gulf, UAE, WiFi


കേരളത്തില്‍ നിലവില്‍ 1000 കേന്ദ്രങ്ങളില്‍ വൈഫൈ സൗകര്യം ലഭ്യമായിട്ടുണ്ട്. അടുത്ത ഘട്ടത്തില്‍ ആയിരം സൈറ്റുകളില്‍ കൂടി വൈഫൈ സൗകര്യം ഒരുക്കുന്നതിനോടൊപ്പം സര്‍ക്കാരിന്റെ വെബ്‌സൈറ്റുകള്‍ 300 എം.ബി ഡാറ്റ കഴിഞ്ഞാലും ഒരു ദിവസം ഉപയോഗിക്കാന്‍ സാധിക്കുന്ന പദ്ധതിയുടെ പണിപ്പുരയിലാണ് സ്‌റ്റേറ്റ് ഐടി മിഷനെന്ന് സംസ്ഥാന അസിസ്റ്റന്റ് മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പറഞ്ഞു.

ബ്ലോക്ക് ഓഫീസില്‍ സൗജന്യ വൈഫൈ കണക്റ്റിവിറ്റി ലഭിച്ചതിലൂടെ ഇവിടെ വരുന്ന ജനങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങളും വിവിധ ഇന്റര്‍നെറ്റ് സേവനങ്ങളും ഗുണപ്രദമായി ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്ന് അതിയന്നൂര്‍ ബിഡിഒ അറിയിച്ചു.

Keywords: Kerala, Thiruvananthapuram, News, Internet, WiFi, Free, Block Panchayath, 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?