യുവാവിനെ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമമെന്ന് പരാതി
കാസര്‍കോട് (www.evisionnews.co): യുവാവിനെ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമമെന്ന് പരാതി. നുള്ളിപ്പാടിയിലെ പെയിന്റിംഗ് തൊഴിലാളി സഫ്‌വാനാ (19)ണ് കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12മണിയോടെ പള്ളിയിലേക്ക് പോകുമ്പോള്‍ ഹൈവേയില്‍ നിന്നും നുള്ളിപ്പാടി പി.എം.എസ് റോഡിലേക്ക് കയറിയ കാര്‍ ഇടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് യുവാവിന്റെ പരാതി. കാറിലുണ്ടായിരുന്നത് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവായിരുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം പരാതിയില്‍ കഴമ്പില്ലെന്നാണ് പോലീസിന്റെ വിശദീകരണം. പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ യുവാവ് ഭയന്നു പോയതാകാനാണ് സാധ്യതയെന്നാണ് പോലീസ് കരുതുന്നത്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
Powered by Info News For You

Comments
Post a Comment