ലാഹോറില്‍ കനത്ത മഴ; നഗര മദ്ധ്യത്തിലായി രണ്ട് സിങ്ക് ഹോളുകള്‍ രൂപപ്പെട്ടു

ലാഹോര്‍: (www.kvartha.com 07.07.2018) ലാഹോറില്‍ കനത്ത മഴ. നഗരത്തിന് മദ്ധ്യത്തിലായി രണ്ട് കൂറ്റന്‍ സിങ്ക് ഹോളുകള്‍ രൂപപ്പെട്ടതായി റിപോര്‍ട്ടുണ്ട്. മാള്‍ റോഡിലാണ് ഭൂമി താഴ്ന്നുപോയത്.

കഴിഞ്ഞ 24 മണിക്കൂറില്‍ 252 മില്ലിമീറ്റര്‍ മഴയാണ് ലാഹോറില്‍ രേഖപ്പെടുത്തിയത്. ആറോളം പേര്‍ മഴക്കെടുതിയില്‍ മരിച്ചു. നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിലാണ്. സിങ്ക് ഹോളുകള്‍ നഗരവാസികളെ അല്‍ഭുതസ്തബ്ദരാക്കി.

World, Pakistan, Lahore

ഭൂമി താഴ്ന്ന പ്രദേശത്തുകൂടിയുള്ള ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ അധികൃതര്‍ വഴിതിരിച്ചുവിടുകയാണ്.

കനത്ത മഴയില്‍ നിരാലംബരായ ജനങ്ങള്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി. മണ്‍സൂണിന്റെ ആദ്യ മഴ ലഭിച്ചപ്പോഴേക്കും രാജ്യത്തിന്റെ സ്ഥിതി ഇതാണെങ്കില്‍ മഴക്കാലം കഴിയുമ്പോഴേക്കും രാജ്യത്തിലെ ജനങ്ങളുടെ അവസ്ഥ എന്താകുമെന്ന് അവര്‍ ചോദിക്കുന്നു.

ലാഹോറിനെ പാരീസ് ആക്കുമെന്ന് വാഗ്ദാനം ചെയ്ത ഷെഹ്ബാസ് ഷെരീഫിനെതിരെ ട്വിറ്ററില്‍ ട്രോളുകളുടെ ചാകരയായിരുന്നു. നഗരത്തിലെ വെള്ളക്കെട്ടുകളുടെ ചിത്രങ്ങള്‍ സഹിതമായിരുന്നു ട്വീറ്റുകള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY:
Currently, the area has been barricaded and traffic has been diverted away, according to Dunya News, Pakistan-based news television channel.

Keywords: World, Pakistan, Lahore


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?