കാണാതായ യുവതിയെ കണ്ടെത്തി നാട്ടിലേയ്ക്ക് മടങ്ങിയ വാഹനം ലോറിയുമായി കൂട്ടിയിടിച്ച് മൂന്ന് മരണം; യുവതിയും മരിച്ചു

ആലപ്പുഴ: (www.kvartha.com 27.07.2018) കാണാതായ യുവതിയെ കണ്ടെത്തി നാട്ടിലേയ്ക്ക് മടങ്ങിയ  വാഹനം ലോറിയുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ യുവതിയുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ പോലീസുകാരിയാണ്.

കൊട്ടിയം സ്വദേശിനി ഹസീന(30)യെയാണ് കഴിഞ്ഞ ദിവസം കാണാതായത്. ഇവരെ കണ്ടെത്തി മടങ്ങും വഴിക്കായിരുന്നു അപകടം. അങ്കമാലിയില്‍ നിന്നും കൊട്ടിയത്തേയ്ക്ക് പോവുകയായിരുന്നു വാഹനം. അമ്പലപ്പുഴ കരൂരിന് സമീപത്തുവെച്ച് ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്കായിരുന്നു അപകടം.

Kerala, Accident, Missing woman

കൊട്ടിയം സ്റ്റേഷനിലെ സിവില്‍ ഓഫീസര്‍ ശ്രീകല(30), കാര്‍ ഓടിച്ചിരുന്ന നൗഫല്‍ എന്നിവരും ഹസീനയും അപകടത്തില്‍ മരിച്ചു. സിവില്‍ പോലീസ് ഓഫീസര്‍ നിസാറിനെ (42) ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹസീനയും ശ്രീകലയും സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Accident, Missing woman 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?