ജനസേവന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയ ഡി.വൈ.എഫ്.ഐ നിലപാട് ലജ്ജാകരം: യൂത്ത് ലീഗ്
കാഞ്ഞങ്ങാട് (www.evisionnews.co): റേഷന്‍ ഹെല്‍പ് ഡെസ്‌ക് പോലെയുള്ള പൊതുജന ഉപകാരപ്രദമായ സേവന പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയവും വര്‍ഗീയതയും കലര്‍ത്തി തടസപ്പെടുത്താന്‍ ശ്രമിക്കുന്ന ഡി.വൈ.എഫ്.ഐ നിലപാടുകള്‍ സമൂഹത്തിന് ലജ്ജാകരവും അപഹാസ്യവുമാണെന്ന് അജാനൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് സന മാണിക്കോത്ത്, ജനറല്‍ സെക്രട്ടറി സലീം ബാരിക്കാട്, ട്രഷറര്‍ റിയാസ് മുക്കൂട് പ്രസ്താവിച്ചു.
റേഷന്‍കാര്‍ഡ് സംബന്ധമായിട്ടുള്ള സംശയ നിവാരണത്തിനും അപേക്ഷ പൂരിപ്പിച്ച് കൊടുക്കുന്നതിനും വേണ്ടി അജാനൂര്‍ പഞ്ചായത്ത് ആസ്ഥാനമായ വെള്ളിക്കോത്ത് യൂത്ത് ലീഗ് അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം ജാതിമത രാഷ്ട്രീയ ഭേദമന്യേ പൊതുജനങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് കണ്ട് വിളറിപൂണ്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഇത് തടസപ്പെടുത്താന്‍ പലതവണ ശ്രമിച്ചിരുന്നു.
പിന്നീട് ഹെല്‍പ് ഡെസ്‌ക്കില്‍ സ്ഥാപിച്ച കൊടിനശിപ്പിക്കുകയും ഫോറം പൂരിപ്പിച്ച് നല്‍കുന്ന പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും പഞ്ചായത്ത് പ്രസിഡണ്ട് അടക്കമുള്ള മെമ്പര്‍മാരെ പോലും ആക്ഷേപിച്ച് ഭീഷണി സ്വരത്തില്‍ സംസാരിക്കുകയും ചെയ്ത അജാനൂരിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ നിലാപാട് പൊതുസമൂഹ നന്മക്കായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന സംഘടനകള്‍ക്ക് യോജിച്ചതല്ലെന്ന് മനസിലാക്കണമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
മുസ്്‌ലിം ലീഗ് നേതാളായ വണ്‍ ഫോര്‍ അബ്ദുറഹിമാന്‍, എ.ഹമീദ്ഹാജി, ബഷീര്‍ വെളളിക്കോത്ത്, ഹമീദ് ചേരക്കാടത്ത്, കരീം മട്ടന്‍, ഷീബ ഉമ്മര്‍, കുഞ്ഞാമിന കൊളവയല്‍, ശംസുദ്ധീന്‍ കൊളവയല്‍, അയ്യൂബ്ബ് ഇക്ബാല്‍ വെള്ളിക്കോത്ത്, നൗഷാദ് മാണിക്കോത്ത്, യു.വി.ഇല്ല്യാസ്, നാസര്‍ കൊട്ടിലങ്ങാട്, പി.എം.ഫാറൂഖ്, മുര്‍ഷിദ് ചിത്താരി, ഇര്‍ഷാദ് ചിത്താരി, ഹാരിസ് സൗത്ത് ചിത്താരി, ഫൈസല്‍ ചിത്താരി, ബാലകൃഷ്ണന്‍, ബദ്റുദ്ധീന്‍, കെ.കെ.നദീര്‍ കൊത്തിക്കാല്‍ തുടങ്ങിയവര്‍ ഹെല്‍പ് ഡെസ്‌കിന് നേതൃത്വം നല്‍കി.
Powered by Info News For You

Comments
Post a Comment