മോദി സര്‍ക്കാരിനെതിരെയുള്ള അവിശ്വാസപ്രമേയം ജനപക്ഷത്ത് നിന്നും വിലയിരുത്തുമ്പോള്‍
ജോസഫ് ആന്റണി
(www.kvartha.com 22.07.2018) 2018 ജൂലൈ 20 വെള്ളിയാഴ്ച ഇന്ത്യന്‍ ജനതയ്ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. അന്നാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലായ ലോകസഭയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. കഴിഞ്ഞ നാലുവര്‍ഷക്കാലമായി ഇന്ത്യാമഹാരാജ്യം അടക്കിവാഴുന്ന സേച്ഛാഭരണത്തിനെതിരായ ഒരു ചെറുത്തുനില്‍പ്പ്. 126 നെതിരെ 325 വോട്ടിനാണ് സര്‍ക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ ആ ധീരശ്രമം പരാജയപ്പെട്ടത്. എന്നാല്‍ ഇതുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ ദൂരവ്യാപകമായിരിക്കും.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ 26 മെയ് 2014 ല്‍ അധികാരത്തില്‍ വന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ തുടക്കം മുതല്‍ പിന്തുടരുന്ന നയങ്ങള്‍ ഈ രാജ്യത്തെ ജനങ്ങളെ ഭയത്തിനടിമകളാക്കി മാറ്റി. ജനങ്ങള്‍ക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക എന്ന പ്രാഥമിക കര്‍ത്തവ്യനിര്‍വഹണത്തിനുപകരം അവര്‍ എന്തെല്ലാം കഴിക്കാന്‍ പാടില്ലായെന്നു ഉറപ്പാക്കാനായിരുന്നു സര്‍ക്കാരിന് വ്യഗ്രത.
ഗോക്കളെയുംകൊണ്ട് വഴിയേ പോയതിന് അതുമല്ലെങ്കില്‍ സ്വന്തം ഭവനത്തില്‍ മാംസം സൂക്ഷിച്ചതിന് ഒക്കെ നിരവധിപേര്‍ വധിക്കപ്പെട്ടു. ഒരു മൃഗത്തിന് ലഭിക്കുന്ന പരിരക്ഷ പോലും സാധാരണ പൗരന് കിട്ടാത്ത നാടായി മാറി ജനാധിപത്യ ഭാരതം. ദളിതരും ന്യൂനപക്ഷങ്ങളും രാജ്യമെമ്പാടും ആക്രമിക്കപ്പെടുന്നു. കൂട്ടമാനഭംഗങ്ങള്‍ ഒരു വാര്‍ത്തയേ അല്ലാതായി. കള്ളപ്പണം പിടിക്കാനെന്ന പേരില്‍ നടപ്പാക്കിയ നോട്ടുനിരോധനവും വിലനിയത്രിക്കാനാണെന്നുപറഞ്ഞു കൊണ്ടുവന്ന ജി എസ് ടിയും വിപരീത ഫലങ്ങളാണുണ്ടാക്കിയത്. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഇന്ധനവില 50 രൂപായാക്കുമെന്നു പറഞ്ഞത് വെറും ജലരേഖയായി. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുറഞ്ഞാലും അതിന്റെ പ്രയോജനം അനുഭവിക്കാന്‍ ഇന്ത്യക്കാരന് ഭാഗ്യമില്ല.
ഫ്രാന്‍സിനെ പിന്തള്ളി ഇന്ത്യ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായി എന്ന വാര്‍ത്ത നാം സന്തോഷത്തോടെയാണ് കേട്ടത്. എന്നാല്‍ പരമാര്‍ത്ഥമെന്താണ്? രാജ്യത്തെ ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാവുകയും ധനികര്‍ കൂടുതല്‍ ധനികരാവുകയും ചെയ്തു. കര്‍ഷക ആന്മഹത്യകള്‍ നിത്യ സംഭവങ്ങളായി. അസഹിഷ്ണുതയും വര്‍ഗീയതയും ക്യാമ്പസുകളില്‍ പോലും ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു.
സര്‍ക്കാരിന്റെ നയങ്ങളേയും ഭരണത്തേയും വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകരും സാഹിത്യകാരന്മാരും വധിക്കപ്പെടുന്നു. നിക്ഷ്പക്ഷമായ മാധ്യമപ്രവര്‍ത്തനം ഇന്ന് ഒരു ചാവേറിന്റെ തൊഴിലിനു തുല്യമായിരിക്കുന്നു. ജനാധിപത്യത്തിന്റെ കാവല്‍ നായ്ക്കളായി നിലകൊള്ളേണ്ട മാധ്യമങ്ങളും കോടതിയും ശക്തിക്ഷയിച്ചു നിസ്സഹായരായി നില്‍ക്കുന്ന കാഴ്ച തീര്‍ച്ചയായും നമ്മെ ഭയപ്പെടുത്തും. ഭരണകക്ഷി ലോകസഭയില്‍ നേടിയ വന്‍ഭൂരിപക്ഷം എന്തും ചെയ്യാന്‍ ജനങ്ങള്‍ അവര്‍ക്കു നല്‍കിയ ലൈസന്‍സ് ആയി വ്യാഖ്യാനിക്കപ്പെടരുത്. ദുര്‍ബലമായ പ്രതിപക്ഷം ജനാധിപത്യ ഭരണക്രമത്തില്‍ ഭരണപക്ഷത്തിന്റെ ശക്തിയാണ് എന്ന് പറയുന്നത് ശരിയാണെന്നു കഴിഞ്ഞ നാലുവര്‍ഷം ലോകസഭയിലെ പ്രതിപക്ഷത്തിന്റെ പ്രകടനം തെളിയിക്കുന്നു.
പരസ്പരം പോരടിക്കുന്ന അംഗബലം നന്നേ കുറഞ്ഞ പ്രതിപക്ഷകക്ഷികള്‍. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിന് പോലും ഭരണപക്ഷത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥ. മേല്‍പറഞ്ഞ സാഹചര്യത്തിലാണ് ജൂലൈ ഇരുപതിലെ അവിശ്വാസപ്രമേയം ചര്‍ച്ചചെയ്യപ്പെടേണ്ടത്. ഭിന്നിച്ചുനില്‍ക്കുന്ന പ്രതിപക്ഷകക്ഷികള്‍ ഒരുമിച്ചുചേര്‍ന്നു ഇന്ത്യന്‍ ജനതയുടെ വികാരം ലോകസഭയില്‍ അവതരിപ്പിച്ചു. പ്രമേയം പരാചയപ്പെട്ടെങ്കിലും ഇത് ജനാധിപത്യത്തിന്റെ വിജയമാണ്.
ഈ അവിശ്വാസപ്രമേയത്തെ മോദിക്കും കൂട്ടര്‍ക്കും നിസാരമായി പുഛിച്ചു തള്ളാനാവില്ല. ജനഹിതം അറിഞ്ഞു ഭരിക്കുന്ന ഭരണാധികാരിക്കു മാത്രമേ ജനഹൃദയങ്ങളില്‍ ഇടം നേടാനാവു. ജനങ്ങള്‍ക്ക് 'അച്ഛാ ദിന്‍' വാഗ്ദാനം ചെയ്തുകൊണ്ട് അധികാരത്തില്‍വന്ന മോദി സര്‍ക്കാര്‍ രാജ്യത്ത് സൃഷ്ടിച്ചത് അരക്ഷിതാവസ്ഥയും പരസ്പരഭീതിയും. ഇതിനെല്ലാം എതിരെയുള്ള ശക്തമായ ഒരു ജനകീയ താക്കീതാണ് പ്രതിപക്ഷം അവതരിപ്പിച്ച ഈ അവിശ്വാസപ്രമേയം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, Article, Trending, Politics, Narendra Modi, BJP, No confidence motion, a warning, unsatisfied people, united opposition, threat to liberalism, lynchings, dehumanization, Article about no confidence motion against Narendra Modi government

Powered by Info News For You

Comments
Post a Comment