യുവാക്കളേയും വിദ്യാര്‍ത്ഥികളേയും ജീവിത ലഹരിയിലേക്ക് തിരിച്ചുവിടാന്‍ എക്‌സൈസ് വകുപ്പിന്റെ ഹാഫ് മാരത്തോണ്‍
കൊച്ചി: (www.kvartha.com 10.07.2018) സമൂഹത്തില്‍ പടരുന്ന മയക്കുമരുന്ന് എന്ന വിപത്തില്‍ നിന്ന് യുവാക്കളേയും വിദ്യാര്‍ത്ഥികളേയും ജീവിത ലഹരിയിലേക്ക് തിരിച്ച് വിടുന്നതിനായി എക്‌സൈസ് വകുപ്പ് ലഹരി വര്‍ജന മിഷന്‍ വിമുക്തിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ലഹരിക്കെതിരെ ഹാഫ് മാരത്തോണ്‍ ഓഗസ്റ്റ് 12 ന് മഹാരാജാസ് സ്‌റ്റേഡിയത്തില്‍ നടക്കും.
ഹാഫ് മാരത്തോണിനൊപ്പം പതിനായിരം പേര്‍ പങ്കെടുക്കുന്ന ഫണ്‍ റണ്ണും, ഭിന്നശേഷിക്കാര്‍ക്കായുള്ള ഹ്രസ്വ ദൂര ഓട്ടവും സംഘടിപ്പിക്കും. രാവിലെ 5.30 നും 6.30 നുമാണ് മാരത്തോണ്‍ നടക്കുക. മൂന്ന് വിഭാഗങ്ങളിലായി വിജയികളാകുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കും. ജനറല്‍ വിഭാഗത്തില്‍ ഒന്നാം സമ്മാനം 50,000 രൂപയാണ്. രണ്ടാം സമ്മാനം 30,000 രൂപയും മൂന്നാം സമ്മാനം 20,000 രൂപയുമാണ്.
35-50 പ്രായമുള്ളവരുടെ വിഭാഗത്തില്‍ 25,000, 15,000, 10,000 എന്നിങ്ങനെയാണ് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് ലഭിക്കുക. 50 വയസിനു മേല്‍ പ്രായമുള്ളവര്‍ക്ക് 25,000, 15,000, 10,000 എന്നിങ്ങനെയാണ് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് ലഭിക്കുക. ഭിന്നശേഷിക്കാരായ കായിക താരങ്ങള്‍ക്കും ട്രോഫിയും ക്യാഷ് അവാര്‍ഡും ലഭിക്കും. സൗജന്യ രജിസ്‌ട്രേഷന് https://ift.tt/2J90D4I. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496081303, 9447126720, 9447458621 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

മാരത്തോണിന്റെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനായി വിവിധ കലാകായിക സാംസ്‌കാരിക പരിപാടികളും നടത്തും. വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: A half-marathon against substance abuse, Kochi, News, Youth, Students, Competition, Award, Message, Kerala.

Powered by Info News For You

Comments
Post a Comment