കാര്‍ഷിക രംഗത്തെ കീടാക്രമണവും മണ്ണിന്റെ ഗുണവും പഠിക്കാന്‍ ഡ്രോണ്‍
തിരുവനന്തപുരം: (www.kvartha.com 07.07.2018) കാര്‍ഷിക രംഗത്ത് പ്രകൃതി ദുരന്തംമൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കൃഷിവകുപ്പ് ഡ്രോണ്‍ സാങ്കേതികവിദ്യ വികസിപ്പിച്ചു. നെല്‍കൃഷിക്കുണ്ടാകുന്ന നാശം, കീടാക്രമണം, മണ്ണിന്റെ ഗുണമേന്മാ പരിശോധന തുടങ്ങിയവയും ഈ സാങ്കേതിക വിദ്യയിലൂടെ വളരെ വേഗം പഠിക്കാന്‍ കഴിയും. ഹെലിക്യാം ഉപയോഗിച്ചാണ് ഈ സാങ്കേതികവിദ്യയുടെ പ്രവര്‍ത്തനം.
ഐ.ഐ.ടി ചെന്നൈ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് ടെക്‌നോളജി ഉള്‍പ്പെടെ ഇന്ത്യയിലെ വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത്. അതിന്റെ പരീക്ഷണം മെത്രാന്‍ കായലിലും കുട്ടനാടന്‍ പ്രദേശങ്ങളിലും നടത്തിക്കഴിഞ്ഞതായി കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ പഠഞ്ഞു.
തൃശൂര്‍, പൊന്നാനി, വട്ടവട, കാന്തളൂര്‍, അട്ടപ്പാടി എന്നിവിടങ്ങളില്‍ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പഠനങ്ങള്‍ ഉടന്‍ നടപ്പാക്കും.

Keywords: Best Drones For Agriculture 2018: The Ultimate Buyer's Guide, Thiruvananthapuram, News, Technology, Farmers, Study, Education, Researchers, Kerala.
Powered by Info News For You

Comments
Post a Comment