ദൈവം ഉണ്ടെന്ന് തെളിയിച്ചാല്‍ രാജിവെക്കുമെന്ന് വെല്ലുവിളിച്ച് ഫിലിപ്പൈന്‍ പ്രസിഡന്റ്
ദാവോസിറ്റി: (www.kvartha.com 07.07.2018) ദൈവം ഉണ്ടെന്ന് തെളിയിച്ചാല്‍ താന്‍ രാജിവെക്കുമെന്ന് വെല്ലുവിളിച്ച് ഫിലിപ്പൈന്‍ പ്രസിഡന്റ്. ഫിലിപ്പിന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടര്‍റ്റെയാണ് വെല്ലുവിളിയുമായി രംഗത്തെത്തിയത്. ദാവോ സിറ്റിയില്‍ നടന്ന ശാസ്ത്ര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ചടങ്ങിലാണ് ഡ്യൂട്ടര്‍റ്റെ ദൈവമെന്ന വിശ്വാസത്തെ വെല്ലുവിളിച്ചത്.
ദൈവ സങ്കല്‍പത്തെ ചോദ്യം ചെയ്ത പ്രസിഡന്റ്, തെളിവുകള്‍ നല്‍കിയാല്‍ ആ സമയം തന്നെ പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുമെന്നും കൂട്ടിച്ചേര്‍ത്തു. പ്രപഞ്ചത്തിലെ നക്ഷത്രങ്ങളും മറ്റും കൂട്ടിയിടിച്ചുണ്ടാക്കുന്ന ഫലമായി മനഷ്യവംശം നശിച്ചുപോകുന്നത് തടയാനായി ദൈവമോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും പരമമായ ശക്തിയോ ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
റോമന്‍ കത്തോലിക്കാ വിശ്വാസികളാണ് ഫിലിപ്പിന്‍സില്‍ ഭൂരിപക്ഷവും. ഇതിനിടെയാണ് കത്തോലിക്കാ വിശ്വാസത്തിന്റെ അടിസ്ഥാനം തന്നെ ചോദ്യം ചെയ്യുന്ന നിരവധി പ്രസ്താവനകള്‍ക്കു പിന്നാലെ വീണ്ടും വന്‍ വെല്ലുവിളി ഉയര്‍ത്തി പ്രസിഡന്റ് രംഗത്തെത്തിയിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Philippine president, God stupid, Controversy, Roman Catholic country, Resign, Rodrigo Duterte says he’ll resign as Philippine president if someone can prove God exists

Powered by Info News For You

Comments
Post a Comment