യുഎ ഇയില്‍ ആശുപത്രി വിവാദ വേദിയാക്കി; കാനഡയില്‍ നിന്ന് പറന്നെത്തിയ വരനും വധുവും രോഗബാധിതനായ പിതാവിന്റെ സാമീപ്യത്തില്‍ ഒന്നായി

ദുബൈ: (www.kvartha.com 02.07.2018) പിതാവ് രോഗബാധിതനായതോടെ വിവാഹ വേദി ആശുപത്രിയിലേയ്ക്ക് മാറ്റി നവ ദമ്പതികള്‍. യു എ ഇയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തമൊരു വിവാഹം. ബംഗ്ലാദേശ് പൗരനായ റിബതും പാക്കിസ്ഥാനി പൗരയായ സനയുമാണ് മങ്കൂളിലെ ആസ്റ്റര്‍ ആശുപത്രിയില്‍ വെച്ച് വിവാഹിതരായത്. ശനിയാഴ്ച രാത്രിയായിരുന്നു വിവാഹം.

ആശുപത്രിയിലെ കോണ്‍ഫറന്‍സ് ഹാളില്‍ കുടുംബാംഗങ്ങളുടേയും ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും സാന്നിദ്ധ്യത്തിലായിരുന്നു നിക്കാഹ്. കാനഡയിലെ ടൊറന്റോയില്‍ നിന്ന് ജൂലൈ 16നാണ് വധൂവരന്മാര്‍ യു എ ഇയിലെത്തിയത്. റിബതിന്റെ പിതാവ് ഷഹാദത്ത് ചൗധരിയാണ് പൊടുന്നനെ രോഗബാധിതനായത്. വെന്റിലേഷന്‍ സപ്പോര്‍ട്ടിലാണിദ്ദേഹം.

Gulf, UAE, Wedding

ഒരു വര്‍ഷം മുന്‍പാണ് ഇരുവരും റിബതും സനയും യൂണിവേഴ്‌സിറ്റിയില്‍ വെച്ച് കണ്ടുമുട്ടുന്നത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലായി. വിവാഹിതരാകാന്‍ തീരുമാനിച്ചു. കാനഡയില്‍ വിവാഹത്തിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി. വേദി ബുക്ക് ചെയ്തു. എന്നാല്‍ പിതാവ് രോഗബാധിതനായതോടെ അതെല്ലാം റദ്ദാക്കി ഇരുവരും യു എ ഇയ്ക്ക് പറക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The couple, who had met in university, had been planning the wedding for over a year. "All arrangements had been done, bookings made. Over 200 guests and relatives were due to fly from all over the world to Canada for the wedding but now we were in a fix," said Ribat.

Keywords: Gulf, UAE, Wedding 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?