രാജസ്ഥാനില്‍ ഏഴുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കഴുത്തുഞെരിച്ച് കൊന്നു
ജല്‍വാര്‍ (www.evisionnews.co): രാജസ്ഥാനില്‍ ഏഴു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കഴുത്തു ഞെരിച്ച് കൊന്നു. കുട്ടിയുടെ വീടിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരിന് സമീപം ജല്‍വാര്‍ ജില്ലയിലാണ് സംഭവം.
വെള്ളിയാഴ്ച വൈകുന്നേരമാണ് കുട്ടിയെ കാണാതായതെന്ന് പോലീസ് പറയുന്നു. വീടിന് സമീപത്തു കളിച്ചു കൊണ്ടിരിക്കുകയായിരുന്നു അവള്‍. രാത്രി വൈകിയും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പിറ്റേ ദിവസം രക്ഷിതാക്കള്‍ പൊലിസില്‍ പരാതി നല്‍കി. പിന്നീട് നടത്തിയ തെരച്ചിലില്‍ ശനിയാഴ്ച വീട്ടില്‍ നിന്ന് 200മീറ്റര്‍ അകലെയായി മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവം പ്രത്യേക സംഘം അന്വേഷിക്കുകയാണ്. കഴിഞ്ഞ അഞ്ചുമാസത്തിനിടെ ജല്‍വാറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ ബലാത്സംഗക്കൊലയാണിത്.
Powered by Info News For You

Comments
Post a Comment