യുവാവിനെ വഴിയില്‍ തടഞ്ഞ് മര്‍ദിച്ചതായുള്ള പരാതിയില്‍ ആറു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു
കുറവിലങ്ങാട്: (www.kvartha.com 04.07.2018) യുവാവിനെ വഴിയില്‍ തടഞ്ഞ് മര്‍ദിച്ചതായുള്ള പരാതിയെ തുടര്‍ന്ന് ആറു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കളത്തൂര്‍ കുടിലില്‍ ടോമി ജോസഫിന്റെ പരാതിയെ തുടര്‍ന്നാണ് കുറവിലങ്ങാട് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചുമണിയോടെ കളത്തൂര്‍ ഭാഗത്തു വച്ച് ബൈക്കിലെത്തിയ ടോമിയെ സംഘം ചേര്‍ന്ന് അക്രമിക്കുകയായിരുന്നു എന്നാണ് പരാതി.
അക്രമത്തില്‍ പരിക്കേറ്റ ടോമി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 30ന് ഒരു ഗൃഹപ്രവേശ ചടങ്ങുമായി ബന്ധപ്പെട്ട് ഉണ്ടായ വാക്കേറ്റമാണ് അടിപിടിയില്‍ എത്തിയതെന്നാണ് സൂചനയെന്ന് പോലീസ് പറഞ്ഞു.
അക്രമത്തില്‍ പരിക്കേറ്റ ടോമി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 30ന് ഒരു ഗൃഹപ്രവേശ ചടങ്ങുമായി ബന്ധപ്പെട്ട് ഉണ്ടായ വാക്കേറ്റമാണ് അടിപിടിയില്‍ എത്തിയതെന്നാണ് സൂചനയെന്ന് പോലീസ് പറഞ്ഞു.
Keywords: Police case register against attack case, Police, Case, Complaint, attack, Medical College, Treatment, Assault, Kerala.
Powered by Info News For You

Comments
Post a Comment