കണ്ണടയുണ്ട് പല്ലില്‍ കമ്പിയും കെട്ടിയിട്ടുണ്ട്; ജസ്‌നയോട് രൂപസാദൃശ്യമുള്ള അലീഷയ്ക്ക് ഇപ്പോള്‍ നാട്ടിലിറങ്ങി നടക്കാന്‍ കഴിയുന്നില്ല
മുണ്ടക്കയം: (www.kvartha.com 06.07.2018) കാണാതായ ജെസ്നയോട് രൂപസാദൃശ്യമുള്ള അലീഷ എന്ന പെണ്‍കുട്ടിയ്ക്ക് ഇപ്പോള്‍ പുറത്തിറങ്ങി നടക്കാനാവുന്നില്ല. ജസ്‌ന ധരിക്കുന്ന തരത്തിലുള്ള കണ്ണടയും പല്ലില്‍ കമ്പിയിട്ടതുമെല്ലാം അലീഷക്കു വിനയായിരിക്കുകയാണ്. മുണ്ടക്കയം ടൗണില്‍ തട്ടമിട്ട ജെസ്‌നയെ സി.സി.ടി.വി ദൃശ്യത്തില്‍ കണ്ടെന്ന വാര്‍ത്തകൂടി വന്നതോടെ പിന്നെ പറയുകയും വേണ്ട.
മുക്കൂട്ടുതറയില്‍നിന്ന് കാണാതായ ഇരുപത്തിയൊന്നുകാരിയായ ഡിഗ്രി വിദ്യാര്‍ത്ഥിനി ജെസ്ന മുണ്ടക്കയം മേഖലയില്‍ ഉണ്ടെന്ന പ്രചാരണം വ്യാപകമാകുന്നതിനിടെയാണ് മുണ്ടക്കയം വെള്ളനാടി സ്വദേശിയായ അലീഷയ്ക്ക് അത് കൂടുതല്‍ വിനയാകുന്നത്.
ഒറ്റനോട്ടത്തില്‍ അലീഷയെ കാണുന്ന ആരും അത് ജസ്‌നയാണെന്നേ കരുതൂ. കാരണം ജെസ്‌നയുടേതുപോലെ പല്ലില്‍ കമ്പിയിട്ട, കണ്ണില്‍ കണ്ണടയും വെച്ച അലീഷയ്ക്ക് ജെസ്നയുമായി കടുത്ത രൂപസാദൃശ്യവുമുണ്ട്.
അതുകൊണ്ടുതന്നെ ജെസ്‌നയെ കാണാതായ വാര്‍ത്ത പ്രചരിച്ചതുമുതല്‍ അലീഷയ്ക്കു പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്ന് ബന്ധുക്കള്‍ പറയുന്നു. മുണ്ടക്കയം ചാച്ചിക്കവലയിലെ സൈനുലാബ്ദീന്‍ - റംലത്ത് ദമ്പതികളുടെ മകളാണ് അലീഷ. കോരുത്തോട് സി.കെ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് പ്ലസ്ടു പാസായി, ഡിഗ്രി പ്രവേശനത്തിനായി കാത്തിരിക്കുകയാണ് അലീഷ.
അലീഷ പുറത്തുപോകുമ്പോൾ പലരും സൂക്ഷിച്ചു നോക്കാറുണ്ട്.. മൊബൈലിൽ ഫോട്ടോ എടുക്കുന്നതും പതിവാണ്.. ചിലർ രഹസ്യമായി പിന്തുടരുവാനും ശ്രമിക്കാറുണ്ട്. ജെസ്‌നയെ കാണിച്ചു കൊടുത്താൽ അഞ്ചുലക്ഷം കിട്ടുമെന്നതിനാൽ ആളുകൾ സാദാ കർമ്മനിരതരാണ്. ജെസ്നയുടെ തിരോധാനമുണ്ടായ അന്നുമുതൽ അലീഷയ്ക്കു പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ്.
ജെസ്നയുടെ രൂപം തനിക്കുണ്ടെന്നു കൂട്ടുകാരികളാണ് ആദ്യം പറഞ്ഞത്. ഇതോടെ ജെസ്നയുടെ ഫോട്ടോ നോക്കിയ അലീഷയ്ക്കും സംശയം തോന്നി താൻ ജെസ്നയാണോയെന്ന്. മുക്കൂട്ടുതറയിൽ നിന്നു കാണാതായ ജെസ്ന മുണ്ടക്കയം മേഖലയിൽ ഉണ്ടന്ന പ്രചരണം വ്യാപകമായതോടെ പുറത്തിറങ്ങുവാൻ തീരെ മടിയായി. ആളുകൾ അന്തംവിട്ടു നോക്കുന്നത് കാണുന്നത് ആദ്യം രസമായി തോന്നിയെങ്കിലും, പിന്നീട് അത് അരോചമായി.
ഒരിക്കൽ പോലീസും അലീഷയെ പിന്തുടർന്നു. മൂന്നാഴ്ച മുന്‍പ് മാതാവു റംലത്തും കൂട്ടുകാർക്കുമൊപ്പം വരുന്നതിനിടയിലാണ് പോലീസ് ജീപ്പ് അവരുടെ അടുത്ത് നിർത്തുന്നത്. വാഹനത്തിൽ നിന്നിറങ്ങിയ പോലീസുകാർ കൂട്ടുകാരികളോട് ഏരുമേലിയിലേക്കുളള വഴി ചോദിച്ചു. പിന്നീട് തന്റെയടുത്തെത്തി തന്റെ വിവരങ്ങൾ ചോദിച്ചപ്പോൾ ആദ്യമൊന്നു ഭയന്നു. കാര്യം അറിഞ്ഞ പോലീസുകാർ സോറി പറഞ്ഞു തിരിച്ചുപോയി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Alisha, who looks like Jasna, Missing, Student, News, Police, Trending, CCTV, Police, Probe, Parents, Kerala.

Powered by Info News For You

Comments
Post a Comment