കാസര്‍കോട്ടെ രണ്ട് താലൂക്കുകളിലെ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയതില്‍ ഭിന്നശേഷിക്കാരനായ അധ്യാപകന്‍ പോസ്റ്റ് ചെയ്ത കത്ത് അധികൃതരുടെ കണ്ണ് തുറപ്പിക്കുന്നത്

കാസര്‍കോട്: (www.kasargodvartha.com 20.07.2018) കാസര്‍കോട്ടെ രണ്ട് താലൂക്കുകളിലെ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയതില്‍ ഭിന്നശേഷിക്കാരനായ അധ്യാപകന്‍ പോസ്റ്റ് ചെയ്ത കത്ത് അധികൃതരുടെ കണ്ണ് തുറപ്പിക്കുന്നത്. കണ്ണൂര്‍ ഇരിട്ടി സ്വദേശിയും കാസര്‍കോട് പള്ളിക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനുമായ എ.എന്‍. അബൂബക്കര്‍ ആണ് അവധി വിവരം വൈകിയറിഞ്ഞതിനെ തുടര്‍ന്ന് കലക്ടര്‍ അറിയാന്‍ തന്റെ അഭിപ്രായം പങ്കുവെച്ചത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. രാവിലെ 7.51 നാണ് അവധി വിവരം ഔദ്യോഗികമായി ബന്ധപ്പെട്ടവര്‍ അറിയിച്ചത്. അപ്പോഴേക്കും പല സ്‌കൂള്‍ ബസുകളും കുട്ടികളുമായി സ്‌കൂളിലേക്ക് പുറപ്പെട്ടിരുന്നു. ഇത് ആശയക്കുഴപ്പത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. പിന്നീട് വിദ്യാര്‍ത്ഥികളെ തിരിച്ച് വീട്ടിലെത്തിക്കുകയായിരുന്നു. പല രക്ഷിതാക്കളും അപ്പോഴേക്കും വീട്ടില്‍ നിന്നും ജോലി സ്ഥലങ്ങളിലേക്ക് പോയതിനാല്‍ ചെറിയ കുട്ടികളുള്ളവര്‍ പിന്നീട് പെട്ടെന്ന് തന്നെ വീട്ടിലേക്ക് തിരിച്ചെത്താന്‍ പെടാപാട് പെടേണ്ടിവന്നുവെന്ന വിമര്‍ശനവും നിലനില്‍ക്കുന്നുണ്ട്. അവധി വിവരം അതിരാവിലെയെങ്കിലും അറിയിക്കാന്‍ അധികൃതര്‍ സന്മനസ് കാട്ടണമായിരുന്നുവെന്ന അഭിപ്രായവും നിലനില്‍ക്കുന്നുണ്ട്.

അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെയാണ്:
ഇത് അധികാരികളിലെത്തുമോ എന്നറിയില്ല. എങ്കിലും താങ്കള്‍ അംഗമായുള്ള മറ്റ് ഗ്രൂപ്പുകളില്‍ പങ്കുവെക്കുക.
ബഹുമാനപ്പെട്ട കാസര്‍കോട് ജില്ലാ കലക്ടര്‍,
കണ്ണൂര്‍ ജില്ലയുടെ കിഴക്കന്‍ അതിര്‍ത്തി പ്രദേശമായ ഇരിട്ടി നഗരസഭയില്‍ നിന്ന് കാസര്‍കോട് ജില്ലയിലെ പള്ളിക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ദിനംപ്രതി 200-ലധികം കിലോമീറ്റര്‍ ബസിലും ട്രെയിനിലുമായി യാത്ര ചെയ്ത് വരുന്ന വികലാംഗനായ അധ്യാപകനാണ് ഞാന്‍.  ഇന്നും പതിവ് പോലെ പുലര്‍ച്ചെ ഉറക്കമുണര്‍ന്ന് ദുരിതപൂര്‍ണമായ യാത്ര പാതി വഴി പിന്നിട്ടപ്പോഴാണ് ശക്തമായ മഴയെത്തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ ഹോസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 20/7/18 വെള്ളിയാഴ്ച അവധി നല്‍കിക്കൊണ്ടുള്ള താങ്കളുടെ ഉത്തരവ് സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയാനിടയായത്.

സാര്‍,
വിദ്യാര്‍ത്ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി ഉചിതമായ തീരുമാനം താങ്കള്‍ കൈക്കൊണ്ടത് ഉചിതം തന്നെ. എങ്കിലും അതിനിത്ര കാലവിളംബം വരുത്തിയതെന്തിനെന്ന് മനസ്സിലാവുന്നില്ല. താരതമ്യേന മഴ കൂടുതലായിരുന്ന കഴിഞ്ഞ ദിവസങ്ങളില്‍ അവധി നല്‍കാതെ മഴ കുറഞ്ഞ ഇന്ന്, അതും അധ്യാപകരും വിദ്യാര്‍ത്ഥികളും സ്‌കൂളുകളിലേക്ക് പുറപ്പെട്ട ഈ വൈകിയ വേളയില്‍ അവധി പ്രഖ്യാപിച്ചതിന്റെ ഔചിത്യം മനസ്സിലാവുന്നില്ല.

സാര്‍,
ഞാനേതായാലും സ്‌കൂളിലേക്ക് പുറപ്പെട്ടു. പാതിയിലധികം വഴി പിന്നിട്ടു. മംഗളൂരുവിലേക്കുള്ള മലബാര്‍ എക്‌സ്പ്രസിലിരുന്നാണ് ഇതെഴുതുന്നത്. ഇനി തിരിച്ചു പോകുന്നതിലര്‍ത്ഥമില്ല. ഇന്ന് ഞാന്‍ സ്റ്റാഫ് റൂമില്‍ എന്റെ സീറ്റിലുണ്ടാകും. ഉച്ചവരെയെങ്കിലും. താങ്കളുടെ വൈകിയ വിവരവിനിമയത്തില്‍ പ്രതിഷേധ സൂചകമായി.

വിനയപൂര്‍വ്വം.
എന്‍.എന്‍. അബൂബക്കര്‍
ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍,
പള്ളിക്കര, കാസര്‍കോട്‌


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Social-Media, Teacher, Leave for School; Teacher's letter to District Collector goes Viral in Social media
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?