ഒരു കുടുംബത്തിലെ ആറ് പേരെ മരിച്ച നിലയില്‍ കണ്ടെത്തി

ഹസാരിബാഗ്: (www.kvartha.com 15.07.2018) ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ ഒരു കുടുംബത്തിലെ ആറ് പേരെ മരിച്ചനിലയില്‍ കണ്ടെത്തി. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. രണ്ട് മൃതദേഹങ്ങള്‍ കഴുത്തറുത്ത നിലയിലാണ്. രണ്ട് പേര്‍ തൂങ്ങിമരിച്ച നിലയിലും.

In Jharkhand, 6 Of A Family Including 2 Children Found Dead

ഒരാള്‍ അപാര്‍ട്ട്‌മെന്റില്‍ നിന്നും താഴേക്ക് ചാടിയാണ് മരിച്ചിരിക്കുന്നത്. വിഷം കഴിച്ചാണ് ഒരു കുട്ടി മരിച്ചിരിക്കുന്നത്. സംഭവ സ്ഥലത്തുനിന്നും മൂന്ന് ആത്മഹത്യാ കുറിപ്പുകളും ഒരു പവര്‍ ഓഫ് അറ്റോര്‍ണിയും ലഭിച്ചിട്ടുണ്ട്. ഒരു മകനെ അപാര്‍ട്ട്‌മെന്റില്‍ നിന്നും തള്ളിയിട്ട് കൊല്ലുകയാണെന്ന് ഒരു കുറിപ്പില്‍ എഴുതിയിട്ടുണ്ട്.

കുടുംബത്തിന് 50 ലക്ഷം രൂപ കടബാധ്യതയുണ്ടെന്ന് ഒരു ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. കടം വീട്ടാന്‍ ഒരു മാര്‍ഗ്ഗവുമില്ലെന്നും അതില്‍ പറയുന്നു.

രണ്ട് സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. നരേഷ് മഹേശ്വരിയുടെ മാതാപിതാക്കളും ഭാര്യയും രണ്ട് മക്കളുമാണ് മരിച്ചിരിക്കുന്നത്. കൊലപാതകത്തിന്റേയും ആത്മഹത്യയുടേയും സാധ്യതകള്‍ പോലീസ് പരിശോധിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The six dead include two women and two children said the police. One of them has been identified as Naresh Maheswari. The others are his parents, wife and their two children said the police.

Keywords: National, Crime, Family suicide 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?