എ.ടി.എം കൗണ്ടറില്‍ ക്യാമറ ഘടിപ്പിച്ച് മോഷണശ്രമം: നാലുപേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
കാഞ്ഞങ്ങാട് (www.evisionnews.co): എ.ടി.എം കൗണ്ടറുകളിലെ സീലിംഗില്‍ രഹസ്യ ക്യാമറ ഘടിപ്പിച്ച് കാര്‍ഡുകളിലെ പിന്‍ നമ്പര്‍ കൈക്കലാക്കി വ്യാജ കാര്‍ഡുകളുണ്ടാക്കി കവര്‍ച്ചയ്ക്ക് ശ്രമിച്ച സംഭവത്തില്‍ നാലു പേര്‍ക്കെതിരെ പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേരള ഗ്രാമീണ്‍ ബാങ്കിന്റെ മഡിയന്‍ ശാഖയില്‍ കഴിഞ്ഞ വര്‍ഷം ജൂലൈ 23നായിരുന്നു സംഭവം. ഈ കേസില്‍ എറണാകുളം പെരുമ്പാവൂര്‍ വെങ്ങോല എംഎസ് എബിന്‍ (27), കളനാട് മാങ്ങാട് റോഡിലെ മുഹമ്മദ് നൗമന്‍ എന്ന നൂര്‍ മുഹമ്മദ് (34), അജ്മല്‍ ഇബ്രാഹിം (24), പുത്തൂര്‍ ബത്തംപാടി എം അഷ്‌റഫ് (28) എന്നിവര്‍ക്കെതിരെയാണ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കവര്‍ച്ചാശ്രമം, വ്യാജരേഖയുണ്ടാക്കല്‍, ഗൂഢാലോചന എന്നീകുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
Powered by Info News For You

Comments
Post a Comment