സ്ഥലംമാറി പോകുന്ന ജില്ലാ കലക്ടര്‍ക്ക് കാസര്‍കോടിനൊരിടം സ്‌നേഹോപഹാരം നല്‍കി

കാസര്‍കോട് (www.evisionnews.co): സ്ഥലംമാറി പോവുന്ന ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബു ഐഎഎസിനു 'കാസര്‍കോടിനൊരിടം' ജനകീയ കൂട്ടായ്മ സ്‌നേഹോപഹാരം നല്‍കി. ജില്ലാ ഭരണാധികാരി എന്ന നിലയില്‍ സ്തുത്യര്‍ഹമായ സേവനമാണ് അദ്ദേഹം കാഴ്ച വെച്ചതെന്ന് 'കാസര്‍കോടിനൊരിടം' വിലയിരുത്തി. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ശിഹാബ് കെ.ജെ മൊഗര്‍, അഹ്‌റാസ് അബൂബക്കര്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറി. ബിജോഷ്, വാസില്‍, ഡോ. ഷമീം, സഫ്വാന്‍, കെ.പി.എസ് വിദ്യാനഗര്‍ സംബന്ധിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?