ഗ്രനേഡ് ആക്രമണത്തില്‍ മൂന്ന് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

ശ്രീനഗര്‍: (www.kvartha.com 31.07.2018) ഗ്രനേഡ് ആക്രമണത്തില്‍ മൂന്ന് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്. ജമ്മുകശ്മീര്‍ ആനന്ത്നാഗ് ഷെര്‍ബാഗിലെ ഒരു ക്ഷേത്രത്തില്‍ സുരക്ഷ ഒരുക്കിയിരുന്ന ഉദ്യോഗസ്ഥര്‍ക്ക് നേരെ തീവ്രവാദികള്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തിലാണ് മൂന്ന് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റത്.

അതിര്‍ത്തിയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വ്യാപകമായാ ആക്രമമാണ് നടക്കുന്നത്. തിങ്കളാഴ്ച പുല്‍വാമ ജില്ലയില്‍ നസീര്‍ അഹമ്മദ് എന്ന സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ തീവ്രവാദികള്‍ കൊലപ്പെടുത്തിയിരുന്നു. അവധിയിലായിരുന്ന നസീര്‍ അഹമ്മദിനെ അദ്ദേഹത്തിന്റെ വീട്ടില്‍വച്ചാണ് തീവ്രവാദികള്‍ വെടിവച്ച് കൊലപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം കശ്മീരിലെ മഹോദപുരയിലെ ബാങ്കില്‍ തീവ്രവാദികള്‍ നടത്തിയ അക്രമത്തില്‍ ഒരു സിവിലിയനും സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ആഴ്ച കുല്‍ഗാമിലും തീവ്രവാദികള്‍ പോലീസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയിരുന്നു.

Keywords: National, News, India, Jammu, Kashmir, attack, Terrorists, Injured, Anantna: 3 CRPF Jawans injured in terrorist attack 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?