സിപിഎം പ്രാദേശിക നേതാവിന്റെ കുടുംബം ഉള്‍പ്പെട്ട വായ്പാ തട്ടിപ്പ് കേസിലെ പരാതിക്കാരി കലക്ട്രേറ്റിന് മുന്നില്‍ ഉപവസിക്കുന്നു
കൊല്ലം: (www.kvartha.com 25.07.2018) കൊല്ലത്തെ സിപിഎം പ്രദേശിക നേതാവിന്റെ കുടുംബം ഉള്‍പ്പെട്ട വായ്പാ തട്ടിപ്പ് കേസിലെ പരാതിക്കാരി കലക്ട്രേറ്റിന് മുന്നില്‍ ഉപവസിക്കുന്നു. പ്രതികളെ പോലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചാണ് വിധവയായ വീട്ടമ്മയും കുടുംബവും കലക്ട്രേറ്റിന് മുന്നില്‍ സമരം ചെയ്യുന്നത്. കലക്ടറുമായുള്ള ചര്‍ച്ചയ്ക്കിടെ പരാതിക്കാരി കുഴഞ്ഞുവീണു.
പരാതി നല്‍കി ഒരു മാസം കഴിഞ്ഞിട്ടും പോലീസ് പ്രതികളെ പിടികൂടുന്നില്ലെന്ന് ആരോപിച്ചാണ് കുരിപ്പുഴ സ്വദേശിനിയും വിധവയുമായ ആമിന മോഹന്‍ കൊല്ലം കലക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധിച്ചത്. വിദ്യാര്‍ഥികളായ രണ്ടു പെണ്‍മക്കളും മാതാപിതാക്കളും ആമിനയ്‌ക്കൊപ്പം ഉപവാസ സമരം നടത്തി. തുടര്‍ന്ന് ഇവരെ ചേംബറിലേക്ക് വിളിച്ചു വരുത്തി കലക്ടര്‍ ചര്‍ച്ച നടത്തി. ഇതിനിടെ കുഴഞ്ഞു വീണ ആമിനയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സിറ്റി പോലീസ് കമ്മിഷണറോട് പ്രശ്‌നം ചര്‍ച്ച ചെയ്‌തെന്നും നിയമപരമായി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഉറപ്പ് ലഭിച്ചതായും കലക്ടര്‍ എസ്.കാര്‍ത്തികേയന്‍ പറഞ്ഞു. ആമിനയുടെ തിരിച്ചറിയല്‍ രേഖകള്‍ ദുരുപയോഗം ചെയ്തും വ്യാജ ഒപ്പിട്ടും സിപിഎം ശക്തികുളങ്ങര സൗത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന എസ്.ശശിധരന്റെ ഭാര്യയും കുടുംബവും ചേര്‍ന്ന് സെന്‍ട്രല്‍ ബാങ്കില്‍ നിന്ന് ഒന്‍പതര ലക്ഷം രൂപ വായ്പ എടുത്തെന്നാണ് പരാതി.
കുടുംബശ്രീ എഡിഎസായിരുന്ന ജയശ്രീയെ ഒന്നാം പ്രതിയാക്കി ശക്തികുളങ്ങര പോലീസ് കഴിഞ്ഞ മാസം അവസാനം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്ച ഹൈക്കോടതി വീണ്ടും പരഗണിക്കും. ജാമ്യാപേക്ഷ തള്ളിയാല്‍ പ്രതികളെ അറസ്റ്റ് ചെയ്യാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Cheating case complainer fasting Collectorate, Kollam, News, Politics, Family, Protection, Meeting, Police, Parents, District Collector, Allegation, CPM, Complaint, Kerala.

Powered by Info News For You

Comments
Post a Comment