വിധിയില്‍ സംശയമുണ്ടെങ്കില്‍ കേന്ദ്രത്തിനും ഗവര്‍ണര്‍ക്കും സുപ്രീം കോടതിയില്‍ പോകാമെന്ന് കേജരിവാള്‍; അനധികൃത കോളനികളിലെ റോഡുകള്‍ക്കും കാനകള്‍ക്കുമുള്ള ഫണ്ടുകള്‍ പത്ത് ദിവസത്തിനുള്ളില്‍ നല്‍കുമെന്നും മുഖ്യമന്ത്രി

ന്യൂഡല്‍ഹി: (www.kvartha.com 08.07.2018) സുപ്രീം കോടതിയില്‍ നിന്നും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചതോടെ വികസന പദ്ധതികളുമായി മുന്നോട്ടു പോവുകയാണ് കേജരിവാള്‍ സര്‍ക്കാര്‍. ഇതുവരെ കേജരിവാള്‍ സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ക്ക് തടയിടുന്ന നിലപാടായിരുന്നു ഗവര്‍ണര്‍ പുലര്‍ത്തി പോന്നത്. എന്നാല്‍ സുപ്രീം കോടതി വിധി ഗവര്‍ണര്‍ക്ക് എതിരായതോടെ കെട്ടികിടന്ന വികസന പദ്ധതികള്‍ കാലതാമസം കൂടാതെ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.

ജൂലൈ നാലിലെ സുപ്രീം കോടതി വിധിയില്‍ സംശയം ഉള്ളവര്‍ക്ക് കോടതിയില്‍ പോയി ചോദിക്കാമെന്ന് കേജരിവാള്‍ പറഞ്ഞു. അടുത്ത പത്ത് ദിവസത്തിനുള്ളില്‍ ഡല്‍ഹിയിലെ അനധികൃത കോളനികളില്‍ കാനകളും റോഡുകളും നിര്‍മ്മിക്കാനുള്ള ഫണ്ടുകള്‍ സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

National, AAP, Arvind Kejriwal

സുപ്രീം കോടതി വിധി സര്‍ക്കാരിന് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. ജനങ്ങളുടെ ക്ഷേമത്തിനായി രാവും പകലും ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നതായിരിക്കുമെന്നും കേജരിവാള്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The AAP dispensation, following the Supreme Court verdict that empowered it to take executive decisions on subjects other than land, police and public order, has been sparring with the Centre and the LG over the issue of control on the services department.

Keywords: National, AAP, Arvind Kejriwal



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?