ജനങ്ങള്‍ക്ക് കൈവശം കരുതാവുന്ന പണത്തിന്റെ പരിധി ഒരു കോടി രൂപയാക്കാന്‍ ശുപാര്‍ശ

 
ദേശീയം (www.evisionnews.co): ജനങ്ങള്‍ക്ക് കൈവശം കരുതാവുന്ന പണത്തിന്റെ പരിധി ഒരു കോടി രൂപയാക്കാന്‍ കേന്ദ്രത്തിനു മുന്നില്‍ ശുപാര്‍ശ. കള്ളപ്പണ നിയന്ത്രണത്തിനുള്ള പ്രത്യേക അന്വേഷണ സംഘമാണ് (എസ്.ഐ.ടി) സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. ഒരു കോടിക്കു മുകളിലുള്ള തുക പിടിച്ചെടുത്താല്‍ അതു സര്‍ക്കാര്‍ കണ്ടുകെട്ടണമെന്ന് ശുപാര്‍ശ ചെയ്തതായി എസ്.ഐ.ടി മേധാവി ജസ്റ്റിസ് എം.ബി ഷാ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
 
20ലക്ഷം രൂപയ്ക്കു മേല്‍ പിടിച്ചെടുത്താല്‍ അതു കള്ളപ്പണമായി കണക്കാക്കി നടപടിയെടുക്കണമെന്നായിരുന്നു നേരത്തേയുള്ള നിര്‍ദ്ദേശം. എന്നാല്‍, ഇപ്പോള്‍ റെയ്ഡുകളില്‍ കണ്ടെത്തുന്നത് നൂറും ഇരുന്നൂറും കോടി രൂപയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിലാണു പരിധി ഉയര്‍ത്തുവാന്‍ ശുപാര്‍ശ നല്‍കിയത്. നിലവിലെ നിയമപ്രകാരം 40ശതമാനം ആദായ നികുതിയും പിഴയും ഒടുക്കിയാല്‍ റെയ്ഡില്‍ കണ്ടെടുക്കുന്ന പണം നിയമവിധേയമാകും.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?